Latest NewsNewsIndia

ഗ്യാൻവാപി മസ്ജിദിലെ വസുഖാന ടാങ്ക് വൃത്തിയാക്കാൻ അനുമതി നൽകി സുപ്രീം കോടതി: ഉത്തരവ് ഹിന്ദു വിഭാഗത്തിന്റെ ഹർജിയിൽ

വാരാണസി: ​ഗ്യാൻവാപി പള്ളിയിലെ വസുഖാന ടാങ്ക് വൃത്തിയാക്കാൻ ഉത്തരവിട്ട് സുപ്രീം കോടതി. ടാങ്ക് മലിനമായി കിടക്കുന്നുവെന്ന ഹിന്ദു വിഭാഗത്തിന്റെ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. നിലവിൽ ടാങ്കിരിക്കുന്ന ഭാഗം സീൽ ചെയ്തിരിക്കുകയാണ്. വാരാണസി ജില്ലാ മജിസ്‌ട്രേറ്റിന്റെ മേൽനോട്ടത്തിലായിരിക്കും ശുചീകരണ നടപടികൾ നടക്കുകയെന്നും സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

നമസ്‌കരിക്കുന്നതിന് മുമ്പ് ഭക്തർ വുദു ചെയ്യുന്ന റിസർവോയറാണ് ‘വസുഖാന’. നിലവിൽ 2016 മുതൽ ഇത് സീൽ ചെയ്തിരിക്കുകയാണ്. വസുഖാന ടാങ്കിലെ കെട്ടിക്കിടക്കുന്ന വെള്ളം മീനുകൾ ഉൾപ്പെടെ ചത്ത്‌പൊന്തി മലിനമാണ്. ഇവിടെ നിന്നും ദുർഗന്ധം ഉൾപ്പെടെ വമിക്കാൻ ആരംഭിച്ചിരുന്നു. ഇതേ തുടർന്നാണ് ഇവിടം വൃത്തിയാക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഹിന്ദു വിഭാഗം കോടതിയെ സമീപിച്ചത്.

ചില വാഹനങ്ങളുടെ ഫാസ്റ്റാഗുകൾ ജനുവരി 31-ന് ശേഷം പ്രവർത്തനരഹിതമാകും, മുന്നറിയിപ്പുമായി നാഷണൽ ഹൈവേ അതോറിറ്റി

വാരാണസിയിലെ ഗ്യാൻവാപി പള്ളിയിൽ ആരാധന നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി നൽകിയ എല്ലാ ഹർജികളും കഴിഞ്ഞ വർഷം ഡിസംബറിൽ അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. ഗ്യാൻവാപി പള്ളിയുടെയും കാശി വിശ്വനാഥ ക്ഷേത്രത്തിന്റെയും ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കം തുടരുന്നതിനിടെയാണ് സംഭവം. ഇത് സംബന്ധിച്ച് സുന്നി സെൻട്രൽ വഖഫ് ബോർഡും അഞ്ജുമാൻ ഇന്റസാമിയ മസ്ജിദ് കമ്മിറ്റിയുമാണ് ഹർജികൾ സമർപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button