Latest NewsNewsIndia

കശ്‌മീരി വിഘടനവാദി യാസിൻ മാലിക്കിന് വധശിക്ഷ നൽകണം: ഹൈക്കോടതിയെ സമീപിച്ച് എൻഐഎ

ഡൽഹി: കശ്‌മീരി വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് എൻഐഎ. സംഭവവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി വെള്ളിയാഴ്‌ച ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.

നേരത്തെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട യാസിൻ മാലിക്കിന് വധശിക്ഷ നൽകണമെന്ന് എൻഐഎ വിചാരണക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും അത് തള്ളിയിരുന്നു. ജസ്‌റ്റിസ് സിദ്ധാർത്ഥ് മൃദുൽ, ജസ്‌റ്റിസ് തൽവന്ത് സിങ് എന്നിവരടങ്ങിയ ഡൽഹി ഹൈക്കോടതി ബെഞ്ച് തിങ്കളാഴ്‌ച എൻഐഎയുടെ ഹർജി പരിഗണിക്കും.

ഹെൽത്ത് കാർഡ് ഇല്ലാത്തവർക്കെതിരെ കർശന നടപടിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്

ജമ്മു കശ്‌മീർ ലിബറേഷൻ ഫ്രണ്ട് തലവനായ മാലിക്കിനെ 2022 മെയ് മാസത്തിൽ, ഡൽഹി കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും തീവ്രവാദ ഫണ്ടിംഗ് കേസിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ (യുഎപിഎ) പ്രസക്തമായ വകുപ്പുകൾ പ്രകാരം ശിക്ഷിക്കുകയും ചെയ്‌തിരുന്നു. പിന്നാലെ യാസിൻ കുറ്റം സമ്മതിക്കുകയും ചെയ്‌തിരുന്നു.

ഹിസ്ബുൾ മുജാഹിദ്ദീൻ തലവൻ സലാഹുദ്ദീൻ, റാഷിദ് എഞ്ചിനീയർ, സഹൂർ അഹമ്മദ് ഷാ വതാലി, ഷാഹിദ്-ഉൽ-ഇസ്ലാം, അൽത്താഫ് അഹമ്മദ് ഷാ, നയീം ഖാൻ, ഫാറൂഖ് അഹമ്മദ് ദാർ,
ഹാഫിസ് മുഹമ്മദ് സയീദ്, ഷബ്ബിർ അഹമ്മദ് ഷാ, എന്നിവരാണ് കേസിൽ കുറ്റാരോപിതരായ മറ്റുള്ളവർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button