KeralaLatest NewsNews

ഹോട്ടല്‍ ഉടമയുടെ കൊലപാതക കേസിലെ പ്രതി ഷിബിലി പോക്സോ കേസ് പ്രതി: 2021ല്‍ പരാതി നല്‍കിയത് അറസ്റ്റിലായ ഫര്‍ഹാന

കോഴിക്കോട് : ഹോട്ടല്‍ ഉടമയുടെ കൊലപാതകാലത്തില്‍ പിടിയിലായ മുന്‍ ജീവനക്കാരന്‍ ഷിബിലി പോക്‌സോ കേസ് പ്രതി. ഷിബിലിന് ഒപ്പം കസ്റ്റഡിയിലുള്ള ഫര്‍ഹാനയാണ് 2021ല്‍ പരാതി നല്‍കിയത്. ഹോട്ടലില്‍ ജോലിക്കെത്തിയ ഷിബിലിനെ ഈ മാസം പതിനെട്ടാം തിയതി ജോലിയില്‍ നിന്നും പിരിച്ചു വിട്ടത് സ്വഭാവ ദൂഷ്യത്തെ തുടര്‍ന്നാണെന്നാണ് റിപ്പോര്‍ട്ട്. എല്ലാ വിധ, ആനുകൂല്യങ്ങളും നല്‍കിയാണ് ഷിബിലിനെ പുറത്താക്കിയത്. കൊലപാതകം നേരത്തെ ആസൂത്രണം ചെയ്ത ഷിബിലിയും ഫര്‍ഹാനയും കോഴിക്കോട് ഹോട്ടലുടമ താമസിച്ച ടൂറിസ്റ്റ് ഹോമില്‍ ഒന്നാം നിലയില്‍ റൂം എടുത്തിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് ഇരുവരിലേക്കും എത്താന്‍ സാധിച്ചത്.

Read Also: ഒരു ബാഗിൽ അരയ്ക്കു മുകളിലോട്ടുള്ള ഭാഗവും മറ്റേ ബാഗിൽ അരയ്ക്ക് കീഴ്പോട്ടുള്ള ഭാഗവും: സിദ്ദിഖിൻ്റെ ശരീരഭാഗങ്ങൾ കണ്ടെത്തി

കേസില്‍ 22കാരനായ ഷിബിലിയും പെണ്‍സുഹൃത്ത് 18 വയസ്സുകാരിയായ ഫര്‍ഹാനയും ഫര്‍ഹാനയുടെ സുഹൃത്ത് ആഷിക്കും നിലവില്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. റൂമില്‍ പെട്ടിയെത്തിച്ചത് ആഷിക്കാണ്. ഇതിനിടെ തിരൂര്‍ സ്വദേശിയായ ഹോട്ടലുടമയുടെ മൃതദേഹം തള്ളിയെന്ന് കരുതുന്ന സ്യൂട്ട്കേസ് കണ്ടെത്തി.അട്ടപ്പാടി ചുരത്തിന്റെ ഒമ്പതാം വളവിന്റെ താഴെയായാണ് പെട്ടി കണ്ടെത്തിയത്. ഇവിടെ ഒരു നീര്‍ചാലുണ്ട്. അതിന്റെ പാറക്കെട്ടുകളില്‍ കുടുങ്ങിയ നിലയിലാണ് പെട്ടി കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button