Latest NewsNewsBusiness

മെറ്റയിൽ നിന്ന് വീണ്ടും ജീവനക്കാർ പുറത്തേക്ക്! അവസാന ഘട്ട പിരിച്ചുവിടൽ ഉടൻ ആരംഭിക്കും

2022 നവംബറിലാണ് മെറ്റ ആദ്യ ഘട്ട പിരിച്ചുവിടലുകൾ ആരംഭിച്ചത്

അവസാന ഘട്ട പിരിച്ചുവിടൽ നടപടിയുമായി ആഗോള ടെക് ഭീമനായ മെറ്റ വീണ്ടും രംഗത്ത്. 3 ഘട്ടങ്ങളിലായാണ് പിരിച്ചുവിടൽ നടപടികൾ നടത്തുകയെന്ന് മെറ്റ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ ഭാഗമായി മൂന്നാം ഘട്ട പിരിച്ചുവിടലിനാണ് കമ്പനി മുന്നൊരുക്കങ്ങൾ നടത്തുന്നത്. അതേസമയം, എത്ര തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുമെന്നത് സംബന്ധിച്ചുളള വിവരങ്ങൾ കമ്പനി പങ്കുവെച്ചിട്ടില്ല. ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായാണ് പിരിച്ചുവിടൽ. കൂടാതെ, വിവിധ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ലക്ഷ്യമിടുന്നുണ്ട്.

2022 നവംബറിലാണ് മെറ്റ ആദ്യ ഘട്ട പിരിച്ചുവിടലുകൾ ആരംഭിച്ചത്. അക്കാലയളവിൽ 11,000 തൊഴിലാളികളെയാണ് പുറത്താക്കിയത്. ഇതിനോടൊപ്പം ആദ്യ പാദത്തിലെ നിയമനവും മരവിപ്പിച്ചിരുന്നു. ഈ വർഷം ഏപ്രിലിലാണ് രണ്ടാം ഘട്ട പിരിച്ചുവിടൽ നടത്തിയത്. രണ്ടാം ഘട്ട പിരിച്ചുവിടലിൽ ഏകദേശം 4, 000-ത്തോളം ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമായത്. പരസ്യ വരുമാനത്തിൽ ഗണ്യമായ ഇടിവ് സംഭവിച്ചത് മെറ്റയുടെ സാമ്പത്തികനിലയെ വലിയ തോതിൽ ബാധിച്ചിരുന്നു. ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി ഇതിനോടകം തന്നെ ആമസോൺ, ഗൂഗിൾ, ട്വിറ്റർ പോലുള്ള പ്ലാറ്റ്ഫോമുകൾ ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്.

Also Read: വളർത്തു നായയെ തലയ്ക്കടിച്ചും മണ്ണെണ്ണയൊഴിച്ച് കത്തിച്ചും കൊന്നതാണെന്ന് ഉടമയുടെ പരാതി: ജഡം പുറത്തെടുത്ത് പരിശോധന

shortlink

Related Articles

Post Your Comments

Related Articles


Back to top button