Latest NewsNewsBusiness

സംസ്ഥാനത്ത് സ്വർണവിലയിൽ കുത്തനെ ഇടിവ്, ഇന്നത്തെ നിരക്കുകൾ അറിയാം

ഒരു ഗ്രാം സ്വർണത്തിന് 5,555 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയും ഒരു ഗ്രാം സ്വർണത്തിന് 10 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,440 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 5,555 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. സംസ്ഥാനത്ത് ഇന്നലെയും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്നലെ 120 രൂപയാണ് കുറഞ്ഞത്.

ആഗോള തലത്തിൽ സ്വർണവില ട്രോയി ഔൺസിന് 6.19 ശതമാനം വർദ്ധിച്ച് 1,946.67 നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ആഗോള തലത്തിലെ ചാഞ്ചാട്ടങ്ങൾ ആഭ്യന്തര വിപണിയിലും പ്രതിഫലിക്കാറുണ്ട്. മെയ് 24-ന് ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് 360 രൂപയാണ് ഇടിഞ്ഞത്. അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വിപണി വില 76.20 രൂപയും, 8 ഗ്രാം വെള്ളിയുടെ ഇന്നത്തെ വിപണി വില 609.60 രൂപയുമാണ്. 10 ഗ്രാം വെള്ളിക്ക് 762 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്.

Also Read: 12,000 രൂപയുടെ പേരില്‍ തർക്കം, കുത്തിയത് എട്ടോളം തവണ: 16കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം

shortlink

Related Articles

Post Your Comments

Related Articles


Back to top button