Latest NewsNewsIndia

രാജ്യത്ത് വിവിധ സ്ഥലങ്ങളില്‍ റെയ്ഡ്, ഐഎസ് ബന്ധമുള്ള 3 പേര്‍ പിടിയില്‍

പിടിയിലായവര്‍ രാജ്യത്തി വിവിധ സ്ഥലങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടവര്‍

ഭോപ്പാല്‍: രാജ്യത്ത് വിവിധയിടങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട 3 പേരെ പിടികൂടിയെന്ന് ദേശീയ അന്വേഷണ ഏജന്‍സി. ഐ എസ് ബന്ധമുള്ള 3 പേരാണ് പിടിയിലായതെന്നും എന്‍ഐഎ വ്യക്തമാക്കി. മധ്യ പ്രദേശില്‍ നിന്നാണ് ഇവരെ പിടികൂടിയത്. സയ്യിദ് മമ്മൂര്‍ അലി, മുഹമ്മദ് ആദില്‍ ഖാന്‍, മുഹമ്മദ് ഷാഹിദ് എന്നിവരാണ് പിടിയിലായത്. പതിമൂന്ന് ഇടങ്ങളില്‍ റെയ്ഡ് നടത്തിയെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും എന്‍ഐഎ വ്യക്തമാക്കി. രാജ്യത്ത് വിവിധയിടങ്ങളില്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടവരാണ് അറസ്റ്റിലായവരെന്നും എന്‍ഐഎ അറിയിച്ചു. മധ്യപ്രദേശ് പൊലീസിന്റെ ഭീകരവിരുദ്ധ സേനയും (എ ടി എസ്) സംയുക്ത ഓപ്പറേഷനില്‍ പങ്കാളികളായെന്ന് ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കി.

Read Also: വ്യക്തിഗത ചാറ്റുകൾ ലോക്ക് ചെയ്യാം, കിടിലൻ ഫീച്ചറുമായി വാട്സ്ആപ്പ്

മെയ് 26, 27 തീയതികളില്‍ ജബല്‍പൂരിലെ 13 സ്ഥലങ്ങളില്‍ എന്‍ ഐ എ നടത്തിയ രാത്രികാല റെയ്ഡിലാണ് അറസ്റ്റ്. പിടിയിലായ സയ്യിദ് മമ്മൂര്‍ അലി, മുഹമ്മദ് ആദില്‍ ഖാന്‍, മുഹമ്മദ് ഷാഹിദ് എന്നിവരെ ഭോപ്പാലിലെ എന്‍ഐഎ പ്രത്യേക കോടതിയില്‍ ഹാജരാക്കും. മൂര്‍ച്ചയേറിയ ആയുധങ്ങള്‍, വെടിക്കോപ്പുകള്‍, ഡിജിറ്റല്‍ ഉപകരണങ്ങള്‍ എന്നിവയും കേന്ദ്ര ഏജന്‍സി പിടിച്ചെടുത്തിട്ടുണ്ട്.

ഐഎസിനു വേണ്ടി ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ അഴിച്ചുവിടുക എന്ന ഉദ്ദേശത്തോടെയാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് എന്‍ഐഎ പറയുന്നു. രാജ്യത്ത് ഭീകരത പടര്‍ത്താനുള്ള പദ്ധതികളും ഗൂഢാലോചനകളും ആസൂത്രണം ചെയ്തിരുന്നതായും ദേശിയ അന്വേഷണ ഏജന്‍സി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button