NewsTechnology

വിപണി കീഴടക്കാൻ റിയൽമി നാർസോ എൻ55 എത്തി, സവിശേഷതകൾ ഇവയാണ്

6.72 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

റിയൽമിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ റിയൽമി നാർസോ എൻ55 വിപണിയിൽ അവതരിപ്പിച്ചു. ബഡ്ജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഈ ഹാൻഡ്സെറ്റ് പുറത്തിറക്കിയിരിക്കുന്നത്. കുറഞ്ഞ വിലയിൽ കൂടുതൽ സവിശേഷത എന്നതാണ് റിയൽമി നാർസോ എൻ55- ന്റെ പ്രധാന പ്രത്യേകത. ഈ ഹാൻഡ്സെറ്റിനെ കുറിച്ച് പരിചയപ്പെടാം.

6.72 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 90 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. മീഡിയടെക് ഹീലിയോ ജി88 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 13 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. പരമാവധി 5ജി കപ്പാസിറ്റി വരെ ലഭ്യമാണ്.

Also Read: നദിയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികളെ കാണാതായി : മുങ്ങിയെടുത്ത് സ്ക്യൂബ ടീം

64 മെഗാപിക്സൽ, 2 മെഗാപിക്സൽ ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. 33 വാട്ട് ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടു കൂടിയ 5,000 എംഎഎച്ച് ബാറ്ററി ലൈഫാണ് നൽകിയിട്ടുള്ളത്. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന റിയൽമി നാർസോ എൻ55- ന്റെ ഇന്ത്യൻ വിപണി വില 10,999 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button