Latest NewsNewsBusiness

ഓഹരി വിപണിയിൽ നേട്ടം കൊയ്ത് കുഞ്ഞൻ ഐപിഒ കമ്പനികൾ, ഈ വർഷം ഇതുവരെ സമാഹരിച്ചത് കോടികൾ

49 കമ്പനികൾ ചേർന്ന് ഐപിഒയിലൂടെ 930 കോടി രൂപ സമാഹരിച്ചിട്ടുണ്ട്

ചാഞ്ചാട്ടങ്ങൾക്കിടയിലും ഓഹരി വിപണിയിൽ നേട്ടം കൊയ്ത് കുഞ്ഞൻ ഐപിഒ കമ്പനികൾ. പ്രൈം ഡാറ്റാ ബേസ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം 49 ചെറുകിട ഇടത്തരം കമ്പനികളാണ് ഐപിഒ നടത്തിയിട്ടുള്ളത്. ഇതിൽ 33 കമ്പനികൾ നിക്ഷേപകർക്ക് മികച്ച നേട്ടമാണ് സമ്മാനിച്ചത്. എൻഎസ്ഇയുടെയും, ബിഎസ്ഇയുടെയും എസ്എംഇ എക്സ്ചേഞ്ചിലാണ് ഈ കമ്പനികൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

49 കമ്പനികൾ ചേർന്ന് ഐപിഒയിലൂടെ 930 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. ഇതിൽ 33 കമ്പനികളുടെ ഓഹരികൾ ഐപിഒ ഇഷ്യൂ വിലയെക്കാൾ മുകളിലാണ് ലിസ്റ്റ് ചെയ്യപ്പെടുന്നത്. ലീഡ് റിക്ലെയിം ആൻഡ് റബ്ബർ പ്രോഡക്റ്റ്സ്, എക്സികോൺ ഇവൻസ്, മക് കോൺ രസായൻ, ക്വാളിറ്റി ഫോയിൽസ്, ഇൻഫിനിയം ഫാർമകെം, ഇന്നോകൈസ് ഇന്ത്യ തുടങ്ങിയവയുടെ ഓഹരികൾ 100 ശതമാനത്തിനു മേൽ മുന്നേറിയിട്ടുണ്ട്. 2022-ൽ ആകെ 109 എസ്എംഇകൾ ഐപിഒ നടത്തിയിരുന്നു. ഇതിലൂടെ 1,875 കോടി രൂപയാണ് സമാഹരിച്ചത്.

Also Read: ഇന്ന് മെയ് 28, വിപ്ലവകാരികളുടെ രാജകുമാരനായ വീര്‍ ദാമോദര്‍ സവര്‍ക്കറുടെ 140-ാം ജന്മദിനം

shortlink

Related Articles

Post Your Comments

Related Articles


Back to top button