Latest NewsNewsIndia

നെഹ്റുവിന്റെ ഊന്നുവടി എന്നു പറഞ്ഞ് ഗാന്ധി കുടുംബം ചെങ്കോലിനെ മ്യൂസിയത്തിലെ ഇരുണ്ട സ്ഥലത്ത് തള്ളി: സ്മൃതി ഇറാനി

ന്യൂഡല്‍ഹി: ചെങ്കോല്‍ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. നെഹ്റുവിന്റെ ഊന്നുവടി എന്നു പറഞ്ഞ് ഗാന്ധി കുടുംബം ചെങ്കോല്‍ മ്യൂസിയത്തിലെ ഇരുണ്ട സ്ഥലത്ത് വച്ചിരിക്കുകയായിരുന്നു എന്ന് സ്മൃതി ഇറാനി വിമര്‍ശിച്ചു. രാജ്യത്തിന്റെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിച്ച കോണ്‍ഗ്രസ് നിലപാടിനെതിരെയാണ് കേന്ദ്രമന്ത്രി രംഗത്തുവന്നത്.

Read Also: കു​ട്ടി ഉ​ൾ​പ്പെ​ടെ വ​നി​ത​ക​ൾ​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം: യു​വാ​വി​ന്റെ സിസിടി​വി ദൃ​ശ്യം പു​റ​ത്തു​വി​ട്ട് പൊലീസ്

‘ചെങ്കോല്‍ നമ്മുടെ സ്വാതന്ത്ര്യത്തിന്റെ അടയാളമാണ്. അത് നെഹ്‌റുവിന്റെ കയ്യിലെ വടി പോലെ ഗാന്ധി കുടുംബം മ്യൂസിയത്തിലെ ഇരുണ്ട സ്ഥലത്ത് വച്ചിരിക്കുകയായിരുന്നു. എല്ലാ ഭാരതീയരോടും ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്, ചെങ്കോലിനെ ഇങ്ങനെ വച്ച് അതിനെ ഒരു വാക്കിംഗ് സ്റ്റിക്കിനോട് ഉപമിക്കുന്ന ഗാന്ധി കുടുംബം രാജ്യത്തിന്റെ ചരിത്രത്തെയും ജനാധിപത്യത്തെയും എങ്ങനെ കാണുന്നു എന്ന് നിങ്ങള്‍ മനസിലാക്കണം. അതുകൊണ്ട് സമാനചിന്താഗതിക്കാരെ പ്രകോപിപ്പിച്ച് പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കാന്‍ ശ്രമിക്കുന്നതില്‍ അതിശയിക്കാനില്ല’, സ്മൃതി ഇറാനി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button