Latest NewsNewsInternational

അമേരിക്കയിലും ഇനി ദീപാവലി ആഘോഷിക്കും! പൊതുഅവധി ദിനമാക്കാനുള്ള ബിൽ അവതരിപ്പിച്ചു

'ദീപാവലി ദിനം നിയമം' എന്ന് പേരിട്ട ബിൽ ജനപ്രതിനിധി സഭയിലെ മേൽനോട്ട സമിതി ഉടൻ പരിശോധിക്കുന്നതാണ്

ദീപാവലി ആഘോഷമാക്കാനൊരുങ്ങി അമേരിക്ക. ദീപാവലി ദിനം പൊതുഅവധിയായി നൽകാനാണ് അമേരിക്കയുടെ നീക്കം. ഇതുമായി ബന്ധപ്പെട്ടുള്ള ബിൽ യുഎസ് കോൺഗ്രസിൽ അവതരിപ്പിച്ചു. ന്യൂയോർക്കിൽ നിന്നുള്ള ജനപ്രതിനിധി സഭാംഗവും, ഡെമോക്രാറ്റുമായ ഗ്രേസ് മേംഗ് ആണ് ബിൽ അവതരിപ്പിച്ചത്. അമേരിക്കയിലെ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ദീപാവലി പ്രധാന ദിവസങ്ങളിലൊന്നാണെന്ന് മനസിലാക്കിയതോടെയാണ് പുതിയ തീരുമാനം.

‘ദീപാവലി ദിനം നിയമം’ എന്ന് പേരിട്ട ബിൽ ജനപ്രതിനിധി സഭയിലെ മേൽനോട്ട സമിതി ഉടൻ പരിശോധിക്കുന്നതാണ്. ഇത് സഭയിലും സെനറ്റിലും പാസാക്കേണ്ടതുണ്ട്. തുടർന്ന് പ്രസിഡന്റ് ജോ ബൈഡൽ ഒപ്പിട്ടതിനുശേഷമാണ് പൊതുഅവധിയായി പ്രഖ്യാപിക്കുക. ഇതോടെ, യുഎസിലെ പന്ത്രണ്ടാമത് ഫെഡറൽ അവധി ദിനമായി ദീപാവലി മാറും. ദീപാവലി പൊതുഅവധിയാക്കാനുള്ള ബില്ലിനെ വിവിധ സംഘടനകളും, യുഎസിലെ ഏഷ്യൻ വംശജരായ കോൺഗ്രസ് അംഗങ്ങളും സ്വാഗതം ചെയ്തു. എല്ലാ വർഷവും യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷിക്കാറുണ്ട്.

Also Read: ചിലര്‍ നിയമത്തേക്കാള്‍ മുകളില്‍, ജയിക്കാനായി ഏതറ്റം വരെയും പോവുന്നു; ധോണിക്കെതിരെ ഡാരില്‍ ഹാര്‍പ്പര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button