CricketLatest NewsIndiaNewsSports

ചിലര്‍ നിയമത്തേക്കാള്‍ മുകളില്‍, ജയിക്കാനായി ഏതറ്റം വരെയും പോവുന്നു; ധോണിക്കെതിരെ ഡാരില്‍ ഹാര്‍പ്പര്‍

ഐപിഎല്‍ ഒന്നാം ക്വാളിഫയര്‍ പോരാട്ടത്തില്‍ മതീഷ പതിരണയെക്കൊണ്ട് ബോള്‍ ചെയ്യിക്കാനായി ചെന്നൈ ക്യാപ്റ്റന്‍ ധോണി മത്സരം വൈകിപ്പിച്ചെന്നാരോപിച്ച് മുന്‍ അംപയര്‍ ഡാരില്‍ ഹാര്‍പ്പര്‍ രംഗത്ത്. ധോണി ചെയ്തത് ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കാത്തതാണെന്ന് ഹാര്‍പ്പര്‍ പറഞ്ഞു. നിര്‍ണായകമായ 16-ാം ഓവര്‍ തന്റെ പ്രധാന ബോളറെ കൊണ്ട് എറിയിക്കാനായി ധോണി മനഃപൂര്‍വം മത്സരം വൈകിപ്പിക്കുകയായിരുന്നുവെന്നും, ക്രിക്കറ്റിന്റെ മാന്യതയ്ക്കും അംപയര്‍മാരുടെ നിര്‍ദേശങ്ങളോടും കാണിക്കുന്ന ബഹുമാനമില്ലായ്മയാണ് ഇതെന്നും അദ്ദേഹം വിമർശിച്ചു.

‘ക്യാപ്റ്റന് ബോളിംഗ് ഓപ്ഷനുകള്‍ ഉണ്ടായിരുന്നു, പക്ഷേ അവ പരിഗണിച്ചില്ല. ചില താരങ്ങള്‍ നിയമത്തേക്കാള്‍ മുകളിലും ക്രിക്കറ്റിന്റെ സ്പിരിറ്റിനപ്പുറവുമാണ്. ജയിക്കാനായി ഏതറ്റം വരെയും പോവുന്ന ചിലരുടെ നടപടി നിരാശജനകമാണ്’, ഹാര്‍പ്പര്‍ പറഞ്ഞു.

മത്സരത്തില്‍ 16-ാം എറിയാനെത്തിയ ലങ്കന്‍ പേസര്‍ ഒമ്പത് മിനിറ്റ് ഇടവേള എടുത്ത് കളത്തിന് പുറത്തായിരുന്നു. അദ്ദേഹം ബൗള്‍ ചെയ്യാന്‍ മടങ്ങിയെത്തിയപ്പോള്‍, ഇടവേളയ്ക്ക് ശേഷം ഫീല്‍ഡില്‍ നിശ്ചിത സമയം പൂര്‍ത്തിയാക്കാത്ത പതിരണയെ കൊണ്ട് ബോള്‍ ചെയ്യിക്കാനാവില്ലെന്ന് അമ്പയര്‍മാര്‍ ധോണിയോട് പറഞ്ഞു. ഇത് ധോണി ചോദ്യം ചെയ്തതോടെ മത്സരം വൈകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button