KeralaLatest NewsNews

വീട് കുത്തിത്തുറന്ന് കവര്‍ച്ച: പ്രതികൾ പിടിയില്‍

കണ്ണൂർ: ഇരിട്ടിയിൽ വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണ്ണം കവർന്ന സംഭവത്തിൽ പ്രതികൾ പിടിയില്‍. കൊല്ലം സ്വദേശി എസ് അഭിരാജ് (31), കാസർഗോഡ് ഉപ്പള സ്വദേശി കെ കിരൺ (29) എന്നിവരാണ് പിടിയിലായത്. ഇരിട്ടി ഡിവൈഎസ്പിയുടെ പ്രത്യേക സ്‌ക്വോഡ് ആണ് പ്രതികളെ പിടികൂടിയത്. കണ്ണൂർ ധർമ്മശാലയിൽ വെച്ച് ഇന്ന് പുലർച്ചെയാണ് ഇരുവരും പിടിയിലായത്.

ഇന്നലെ രാവിലെയാണ് കണ്ണൂര്‍ ഇരിട്ടിയില്‍ വീട് കുത്തിത്തുറന്ന് പ്രതികൾ മോഷണം നടത്തിയത്. സിസിടിവിയുടെ ഡിവിആറും മോഷ്ടാക്കൾ കവർന്നിരുന്നു. ഉളിക്കൽ കല്ലുവയൽ ബെന്നി ജോസഫിന്റെ വീട്ടിലായിരുന്നു കവർച്ച നടന്നത്. ബെന്നിയും കുടുംബവും പള്ളിയിൽ പോയ സമയത്ത് വീട്ടിൽ കയറിയ മോഷ്ടാക്കൾ അലമാരകളിൽ സൂക്ഷിച്ച സ്വർണവും പണവുമായി മുങ്ങുകയായിരുന്നു. 22000 രൂപയും വീട്ടിൽ നിന്ന് നഷ്ടമായിരുന്നു.

പള്ളിയിൽ നിന്ന് തിരിച്ചെത്തിയ ബെന്നിയും കുടുംബവും വീടിന്‍റെ മുൻവശത്തെ കതകുകൾ തുറന്നിട്ടത് കണ്ട് വീടിന് അകത്ത് കയറി നോക്കിയപ്പോഴാണ് രണ്ട് മുറികളിലെയും അലമാരകൾ കുത്തി തുറന്നതായി കണ്ടത്. വീട്ടിൽ സിസിടിവി ദൃശ്യങ്ങൾ നോക്കിയപ്പോഴാണ് ഡിവിആറും മോഷ്ടാക്കൾ കൊണ്ടുപോയെന്ന് മനസിലായത്. പുറകുവശത്തെ ക്യാമറയും തകർത്തിരുന്നു.

ഇരിക്കൂർ പ്രിൻസിപ്പൽ എസ്ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പറശിനിക്കടവിനടുത്ത് ധർമശാലയിൽ വെച്ച് പ്രതികൾ പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button