KeralaLatest NewsNews

‘ലിറ്റിൽ കൈറ്റ്സ്’ ക്ലബ്ബുകളിൽ അംഗത്വം നേടാൻ എട്ടാം ക്ലാസുകാർക്ക് അവസരം, അപേക്ഷ ജൂൺ 8 വരെ

സോഫ്റ്റ്‌വെയർ അധിഷ്ഠിതമായാണ് അഭിരുചി പരീക്ഷ നടത്തുക

സംസ്ഥാനത്തെ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് ‘ലിറ്റിൽ കൈറ്റ്സ്’ ക്ലബ്ബുകളിൽ അംഗത്വം നേടാൻ അവസരം. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ് അംഗങ്ങളെ തിരഞ്ഞെടുക്കുക. ജൂൺ 8 വരെ വിദ്യാർത്ഥികൾക്ക് അപേക്ഷ നൽകാവുന്നതാണ്. സ്കൂളുകളിൽ നിന്നുള്ള അപേക്ഷ ഫോറത്തിൽ കുട്ടികൾ പ്രഥമ അധ്യാപകർക്ക് അപേക്ഷ നൽകണം. സംസ്ഥാനതല അഭിരുചി പരീക്ഷ ജൂൺ 13ന് നടക്കും.

സോഫ്റ്റ്‌വെയർ അധിഷ്ഠിതമായാണ് അഭിരുചി പരീക്ഷ നടത്തുക. പരീക്ഷയിൽ ലോജിക്കൽ, പ്രോഗ്രാമിംഗ്, 5,6,7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ മേഖലകളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും. കൂടാതെ, പരീക്ഷയുമായി ബന്ധപ്പെട്ടുള്ള പ്രത്യേക ക്ലാസുകൾ ജൂൺ 3, 4, 5 തീയതികളിൽ കൈറ്റ് വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്നതാണ്.

Also Read: കെ​എ​സ് ആ​ർ​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രക്കാരന് ദാരുണാന്ത്യം

തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഹാർഡ്‌വെയർ, അനിമേഷൻ, ഇലക്ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിംഗ്, സൈബർ സുരക്ഷ, മൊബൈൽ ആപ്പ് നിർമ്മാണം, പ്രോഗ്രാമിംഗ്, റോബോട്ടിക്സ്, ഇ-ഗവേണൻസ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും. കൂടാതെ, ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ എ ഗ്രേഡ് നേടുന്ന വിദ്യാർത്ഥികൾക്ക് പത്താം ക്ലാസ് പരീക്ഷയിൽ ഗ്രേസ് മാർക്കും ലഭിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button