Latest NewsNewsBusiness

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിയുന്നു, ഇന്നത്തെ നിരക്കുകൾ അറിയാം

അന്താരാഷ്ട്ര വിലയിലുണ്ടായ ഇടിവാണ് സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറയാൻ ഉണ്ടായ കാരണം

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 40 രൂപയാണ് ഇടിഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,400 രൂപയാണ്. തുടർച്ചയായ രണ്ട് ദിവസങ്ങളിൽ സ്വർണവിലയിൽ മാറ്റം ഉണ്ടായിരുന്നില്ല. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി സ്വർണത്തിന് 600 രൂപ വരെയാണ് കുറഞ്ഞത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 5 രൂപ കുറഞ്ഞ് 5,550 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4,600 രൂപയാണ്. അന്താരാഷ്ട്ര വിലയിലുണ്ടായ ഇടിവാണ് സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറയാൻ ഉണ്ടായ കാരണം. ആഗോള വിപണിയിലെ ചലനങ്ങൾ സാധാരണയായി ആഭ്യന്തര വിപണിയിലും പ്രതിഫലിക്കാറുണ്ട്.

Also Read: അധ്യാപക തസ്തിക നിര്‍ണയവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന്റെ ശുപാര്‍ശ തള്ളി ധനകാര്യ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ ഇന്നത്തെ വിപണി വില 76 രൂപയാണ്. അതേസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 103 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button