KeralaLatest NewsNews

എഐ ക്യാമറകള്‍ തിങ്കളാഴ്ച മുതല്‍ പിഴ ഈടാക്കും, ഇരുചക്രവാഹനങ്ങളിലെ മൂന്ന് യാത്രക്കാരില്‍ 12 വയസിന് താഴെയുളളവര്‍ക്ക് ഇളവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങള്‍ പിടികൂടാന്‍ എഐ ക്യാമറകള്‍ ജൂണ്‍ അഞ്ച് മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങും. അന്നേദിവസം മുതല്‍ നിയമലംഘനങ്ങള്‍ക്ക് പിഴയിടാക്കിത്തുടങ്ങും. 12 വയസില്‍ താഴെയുള്ള കുട്ടിയുമായി ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്താല്‍ തത്കാലം പിഴ ഈടാക്കില്ല.

read also: വീട്ടിനുള്ളിൽ കടന്ന് കളിത്തോക്ക് ചൂണ്ടി ഗൃഹനാഥനെ കെട്ടിയിട്ട് 20 പവൻ കവര്‍ന്നു: മോഷ്ടാക്കളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

നേരത്തെ ഈ മാസം 20 മുതല്‍ പിഴയീടാക്കുമെന്നറിയിച്ചിരുന്നെങ്കിലും ഇത് വീണ്ടും നീട്ടുകയായിരുന്നു.726 എഐ ക്യാമറകളാണ് സംസ്ഥാനത്താകെ സ്ഥാപിച്ചിട്ടുള്ളത്. അനധികൃത പാര്‍ക്കിങിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക. 250 രൂപ.

ക്യാമറകളില്‍ പതിയുന്ന 7 നിയമലംഘനങ്ങള്‍ ഇവ

ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, ടു വീലറില്‍ രണ്ടിലേറെപ്പേരുടെ യാത്ര 1000 രൂപ, ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗം 2000 രൂപ, അനധികൃത പാര്‍ക്കിങ്, 250 രൂപ, അമിതവേഗം 1500 രൂപ, ജംഗ്ഷനുകളില്‍ ചുവപ്പു സിഗ്നല്‍ ലംഘനം എന്നിങ്ങനെയാണ് നിയമലംഘനങ്ങള്‍. ഓരോ തവണ ക്യാമറയില്‍ പതിയുമ്പോഴും പിഴ ആവര്‍ത്തിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button