KeralaLatest NewsNews

സംസ്ഥാനത്ത് മഴ കനക്കുന്നു, അടുത്ത നാല് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

മഴയുടെ തീവ്രതയനുസരിച്ച് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. അടുത്ത നാല് ദിവസം ഇടിമിന്നലും ശക്തമായ കാറ്റോടും കൂടിയ മഴ അനുഭവപ്പെട്ടേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൂടാതെ, മഴയുടെ തീവ്രതയനുസരിച്ച് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.

ഇന്നും നാളെയും ഇടുക്കി ജില്ലയിലും, ജൂൺ 2-ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും, മൂന്നാം തീയതി പത്തനംതിട്ട, ആലപ്പുഴ ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, വരും മണിക്കൂറിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ അനുഭവപ്പെട്ടേക്കും. കൂടാതെ, ഈ മേഖലകളിൽ 40 കിലോമീറ്റർ വേഗതയിൽ വരെ വീശിയടിക്കുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Also Read: മി​നി ടാ​ങ്ക​ര്‍ ലോ​റി​യി​ല്‍ എ​ത്തി​ച്ച ശു​ചിമു​റി മാ​ലി​ന്യം തോ​ട്ടി​ലേ​ക്കു ത​ള്ളി: ലോ​റി ഡ്രൈ​വ​ര്‍ പിടിയിൽ

മഴക്കാല തയ്യാറെടുപ്പുകൾ ഊർജ്ജിതമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ മാസങ്ങളിലും ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരുടെയോ ജില്ലാ കളക്ടർമാരുടെയോ നേതൃത്വത്തിൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തേണ്ടതാണ്. കൂടാതെ, ജില്ലകളിലെ മഴക്കാല തയ്യാറെടുപ്പ് പ്രവർത്തനങ്ങളുടെ അവലോകനം ജൂൺ, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ ആദ്യ ആഴ്ചയിൽ നടത്താനും നിർദ്ദേശം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button