Latest NewsNewsIndia

അഴിമതിക്കേസുകളിൽ നടപടി: കർണാടകയുടെ വിവിധ ഭാഗങ്ങളില്‍ ലോകായുക്തയുടെ മെഗാ റെയ്ഡ്

ബെംഗളൂരു: കർണാടകയിൽ വിവിധയിടങ്ങളിൽ ലോകായുക്ത റെയ്ഡ്. വിവിധ അഴിമതിക്കേസുകളുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്.

സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിലാണ് റെയ്ഡുകൾ നടക്കുന്നത്. തുമകുരു, ബിദർ, ഹാവേരി, ബംഗളൂരു, മൈസൂരു ജില്ലകളിലാണ് റെയ്ഡുകൾ നടക്കുന്നത്. തൊഴിൽ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ നാരായണപ്പയുടെ ബംഗളുരുവിലെ വീട്ടിലും ബന്ധുവീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്.

മൈസൂരു സിറ്റി കോർപ്പറേഷൻ ഉദ്യോഗസ്ഥൻ മഹേഷ്‌ കുമാറിന്റെ വീട്ടിലും മറ്റ് നിരവധി ഉദ്യോഗസ്ഥരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. ഉദ്യോഗസ്ഥരുടെ വരുമാന സ്രോതസ്സ്, സ്വത്ത് രേഖകൾ, ബാങ്ക് വിവരങ്ങൾ എന്നിവയാണ് ലോകായുക്ത പരിശോധിക്കുന്നത്.

തുമകൂർ ജില്ലയിലെ ആർടി നഗറിലെ കെഐഎഡിബി ഉദ്യോഗസ്ഥൻ നരസിംഹമൂർത്തിയുടെ വീട്ടിലും ലോകായുക്ത ഡിഎസ്പിമാരായ മഞ്ജുനാഥ്, ഹരീഷ് എന്നിവരുടെ നേതൃത്വത്തിൽ റെയ്ഡ് നടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button