KeralaLatest NewsNewsDevotional

പതിവായി നിലവിളക്കില്‍ തിരി തെളിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വീടിന്റെ ഉമ്മറത്താണ് സന്ധ്യാദീപം വയ്ക്കേണ്ടത്. വിളക്കിനടുത്ത് പുല്‍പ്പായയില്‍ കുടുംബത്തിലുള്ളവര്‍ ഒന്നിച്ചിരുന്ന് സന്ധ്യാനാമം ചൊല്ലണം. ദീപം തെളിക്കുമ്ബോള്‍ തന്നെ തുളസിത്തറയിലും വിളക്ക് തെളിയിക്കണം. ഇലയിലോ, തളികയിലോ, പീഠത്തിലോ നിലവിളക്ക് വയ്ക്കണം. ഒറ്റത്തിരി മാത്രമായി വിളക്ക് വയ്ക്കുന്നത് ദോഷമാണ്. ഒന്ന്, രണ്ട്, അഞ്ച്, ഏഴ് എന്നിങ്ങനെയേ ദീപനാളങ്ങള്‍ വരാവൂ. പ്രഭാതത്തില്‍ കിഴക്കോട്ടും പ്രദോഷത്തില്‍ പടിഞ്ഞാറോട്ടും ദര്‍ശനമായിവേണം തിരി തെളിക്കാന്‍.

സന്ധ്യാസമയത്ത് കുളിച്ച്‌ ശരീരശുദ്ധിവരുത്തി ഭവനത്തിലെ സ്തീകളില്‍ ആരെങ്കിലും ദീപം കൊളുത്തണം. രണ്ട് നാളങ്ങള്‍ കൊളുത്തുന്നുവെങ്കില്‍ ഒന്ന് കിഴക്കോട്ടും മറ്റേത് പടിഞ്ഞാറോട്ടും ആയിരിക്കണം.പ്രഭാതത്തില്‍ കിഴക്കോട്ടുള്ള നാളം വേണം ആദ്യം തെളിയിക്കാന്‍. എന്നാല്‍ സന്ധ്യാദീപം തെളിയിക്കുമ്ബോള്‍ ആദ്യം കൊളുത്തേണ്ടത് പടിഞ്ഞാറുഭാഗത്തെ തിരിയാണ്. ഭവനങ്ങളില്‍ പതിവായി രണ്ടില്‍ക്കൂടുതല്‍ ദീപങ്ങള്‍ ഉള്ള വിളക്ക് കൊളുത്തുന്നത് നല്ലതല്ലെന്നാണ് വിശ്വാസം.

എന്നാല്‍ വിശേഷദിവസങ്ങളില്‍ അഞ്ചോ, ഏഴോ തിരികളിട്ട് വിളക്ക് തെളിക്കുമ്പോള്‍ കിഴക്കുവശത്തുനിന്നാണ് കത്തിച്ചു തുടങ്ങേണ്ടത്. ഇങ്ങനെ അഞ്ചുതിരിയിട്ട്, ദീപം തെളിയിക്കുന്നതാണ് ‘ഭദ്രദീപം’.കൊടിവിളക്കോ, തിരിയോ കൊണ്ട് വിളക്ക് കത്തിക്കാം. കത്തിച്ചുകഴിഞ്ഞാല്‍ കൊടിവിളക്കിലെ തിരി കൈകൊണ്ട് വീശിവേണം കെടുത്താന്‍ നിലവിളക്ക് ഊതിക്കെടുത്തരുത്.

തിരി താഴേക്കുവലിച്ച്‌ എണ്ണയില്‍ മുക്കി ദീപം അണയ്ക്കാം. എള്ളെണ്ണയാണ് നിലവിളക്കുകൊളുത്താന്‍ ഉത്തമമായി കാണുന്നത്. നാരായണ ജപത്തോടെ വേണം വിളക്കണയ്ക്കാന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button