Latest NewsNewsLife StyleFood & Cookery

ചോറ് ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഉപയോ​ഗിക്കുന്നവർ അറിയാൻ

ഫ്രിഡ്ജില്‍ മിച്ചം വെക്കുന്ന ചോറ് വീണ്ടും എടുത്ത് ചൂടാക്കി കഴിക്കുന്നവരാണ് പലരും. എന്നാല്‍, ചോറ് വീണ്ടും ചൂടാക്കി ഉപയോഗിക്കരുതെന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ഫുഡ് സ്റ്റാന്റേഡ് ഏജന്‍സി പറയുന്നതനുസരിച്ച് പാകം ചെയ്യാത്ത അരിയില്‍ ഉപദ്രവകാരികളായ ബാക്ടീരിയകളുണ്ട്. പാകം ചെയ്യുമ്പോള്‍ അരി നന്നായി വെന്താലേ ഇവ ചത്തുപോവൂ. ചോറ് കൃത്യ താപനിലയിലല്ലാതെ സൂക്ഷിച്ചാല്‍ ഈ ബാക്ടീരിയകള്‍ വീണ്ടും വരാന്‍ സാധ്യതകളേറെയാണ്. പിന്നീട് കഴിയ്ക്കുമ്പോള്‍ ഇവ ശരീരത്തിലെത്തും. ഉദാഹരണത്തിന്, രാവിലെ ചോറ് പാകം ചെയ്തു കഴിഞ്ഞ് ഇതേ ചോറു തന്നെ വൈകിട്ടും കഴിയ്ക്കുമ്പോള്‍ ഈ ബാക്ടീരിയകളുടെ സാന്നിധ്യമുണ്ടാകും.

Read Also : മി​നി ടാ​ങ്ക​ര്‍ ലോ​റി​യി​ല്‍ എ​ത്തി​ച്ച ശു​ചിമു​റി മാ​ലി​ന്യം തോ​ട്ടി​ലേ​ക്കു ത​ള്ളി: ലോ​റി ഡ്രൈ​വ​ര്‍ പിടിയിൽ

പാകം ചെയ്ത് ഒന്നു രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ ചോറു കഴിയ്ക്കുകയാണ് ചെയ്യേണ്ടത്. അല്ലെങ്കില്‍ ഇത് നല്ല തണുപ്പുള്ള അവസ്ഥയില്‍ സൂക്ഷിക്കണം. ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടി വന്നാല്‍ നിര്‍ബന്ധമായും നല്ല തണുപ്പുള്ള അവസ്ഥയിലായിരിക്കണം. അതായത് കുറഞ്ഞ താപനിലയില്‍. ഫ്രിഡ്ജില്‍ സൂക്ഷിച്ച ചോറാണെങ്കിലും നല്ലപോലെ ചൂടായില്ലെങ്കില്‍ പുറത്തെടുത്ത്, തണുപ്പു കുറയുമ്പോള്‍ ബാക്ടീരിയകളുടെ സാന്നിധ്യം വീണ്ടുമുണ്ടാകും.

ഇത് ചെറുതായി ചൂടാക്കിയതു കൊണ്ടു നശിക്കുകയുമില്ല. ചോറ് കൃത്യ താപനിലയിലല്ലാതെ സൂക്ഷിച്ചാല്‍ വയറിളക്കം, ഛര്‍ദി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്കു സാധ്യതയേറെയാണ്. ഇതുപോലെ പാചക എണ്ണകള്‍ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നതും ആരോഗ്യത്തിന് ദോഷം ചെയ്യും.

ഇവയിലെ പോളിസാച്വറേറ്റഡ് ഓയിലുകള്‍, ലിനോയിക് ആസിഡ് എന്നിവ വീണ്ടും ചൂടാകുമ്പോള്‍ ടോക്സിനുകള്‍ ഉത്പാദിപ്പിയ്ക്കും. ക്യാന്‍സര്‍, ലിവര്‍ പ്രശ്‌നങ്ങള്‍, അല്‍ഷിമേഴ്‌സ് ഡിസീസ് തുടങ്ങിയ പല രോഗങ്ങള്‍ക്കും കാരണമാകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button