Latest NewsNewsBusiness

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുതിച്ചുചാട്ടം, നിരക്കുകൾ അറിയാം

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 5,585 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്

സംസ്ഥാനത്ത് സ്വർണവില വീണ്ടും മുകളിലേക്ക്. ഇന്നലെയുണ്ടായ ഇടിവിനു ശേഷമാണ് ഇന്ന് വില കുതിച്ചുയർന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് ഒറ്റയടിക്ക് 320 രൂപയാണ് കൂടിയത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,680 രൂപയാണ്. കഴിഞ്ഞ ആറ് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവിലയിൽ ഉയർച്ച രേഖപ്പെടുത്തുന്നത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 5,585 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4,630 രൂപയാണ്. അന്താരാഷ്ട്ര വിലയിലുണ്ടായ ചാഞ്ചാട്ടങ്ങൾ ആഭ്യന്തര വിപണിയിലും പ്രതിഫലിക്കാറുണ്ട്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് മെയ് 5നാണ്. ഒരു പവൻ സ്വർണത്തിന് 45,760 രൂപ വരെയാണ് അന്ന് ഉയർന്നത്.

Also Read: നാലാം പാദഫലങ്ങളിൽ മികച്ച പ്രകടനം, കോടികളുടെ സംയോജിത വരുമാനം നേടി വി-ഗാർഡ്

സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വിപണി വില 77 രൂപയാണ്. 8 ഗ്രാം വെള്ളിക്ക് 616 രൂപയും, 10 ഗ്രാം വെള്ളിക്ക് 770 രൂപയും, ഒരു കിലോ വെള്ളിക്ക് 77,000 രൂപയുമാണ് ഇന്നത്തെ വിലനിലവാരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button