Article

തെക്കേ അറ്റത്തെ പാവയ്ക്ക പോലുള്ള കൊച്ചു നാട് അങ്ങേ അറ്റത്തെ പണ്ടത്തെ കശ്മീര്‍ പോലെ ആയി കേട്ടോ: അഞ്ജു പാര്‍വതി എഴുതുന്നു

തീവ്രവാദത്തിന് വളമിട്ടു കൊഴുപ്പിക്കുന്ന ഒരൊറ്റ സംസ്ഥാനമേ നിലവില്‍ ഇന്ത്യയിലുള്ളൂ അത് പ്രബുദ്ധ കേരളമാണ്

മതേതരത്വത്തിന്റെ പളപള മിന്നുന്ന കുപ്പായമെടുത്ത് പുറമേയ്ക്കിട്ട്,നല്ല അസ്സല്‍ തീവ്രവാദത്തിന് വളമിട്ടു കൊഴുപ്പിക്കുന്ന ഒരൊറ്റ സംസ്ഥാനമേ നിലവില്‍ ഇന്ത്യയിലുള്ളൂ – അത് നമ്പര്‍ 1 പ്രബുദ്ധ കേരളമാണെന്ന് അഞ്ജു പാര്‍വതി . വെറും രണ്ട് മാസത്തെ ഇടവേളയ്ക്കിടെ ഇരട്ട ചങ്കുള്ള സഖാവ് ഭരിക്കുന്ന നാട്ടില്‍, അതും കണ്ണൂര്‍ എന്ന പാര്‍ട്ടി തട്ടകത്തില്‍ രണ്ടാം തവണ ട്രെയിന്‍ കത്തിക്കല്‍ തെക്കേ അറ്റത്തെ പാവയ്ക്ക പോലുള്ള കൊച്ചു നാട് അങ്ങേ അറ്റത്തെ പണ്ടത്തെ കശ്മീര്‍ പോലെ ആയെന്ന് അഞ്ജു തന്റെ ലേഖനത്തില്‍ പറയുന്നു.

Read Also: ആലുവയിൽ റെയിൽവേ സ്റ്റേഷന് സമീപമുള്ള കട തകര്‍ത്തു: പ്രതി പിടിയിൽ

ലേഖനത്തിന്റെ പൂര്‍ണ്ണരൂപം..

‘ശൂ, ശൂ! കേറല്‍ ദേശ്വാസിയോം ഒന്ന് തിരിഞ്ഞ് നോക്കോ? ചെങ്കോലിലെ വര്‍ഗ്ഗീയതയും ചോളരുടെ ഫാസിസവും മോദിയുടെ ഗ്രൂപ്പ് ഫോട്ടോയിലെ കാഷായ വസ്ത്രക്കാരുടെ സവര്‍ണ്ണ ഹെജിമണിയും ചര്‍ച്ച ചെയ്തു കഴിഞ്ഞെങ്കില്‍, ഗുസ്തികാര്‍ക്ക് നീതി വാങ്ങി കൊടുത്തു കഴിഞ്ഞെങ്കില്‍ ഒന്ന് ഇത്രടം വരെയൊന്ന് വരണേ! വരുമ്പോള്‍ സ്വന്തം ആസനത്തിന്റെ പടിക്കല്‍ കൂടി ഒന്ന് തിരിഞ്ഞു നോക്കണേ! അവിടെ വല്ല തീയോ പുകയോ ഇല്ലെന്ന് ഉറപ്പ് വരുത്തണേ! കാരണം കണ്ണൂരില്‍ വീണ്ടും ട്രെയിനിന് തീ വച്ചു കേട്ടോ! വെറും രണ്ട് മാസത്തെ ഇടവേളയ്ക്കിടെ ഇരട്ട ചങ്കുള്ള സഖാവ് ഭരിക്കുന്ന നാട്ടില്‍, അതും കണ്ണൂര്‍ എന്ന പാര്‍ട്ടി തട്ടകത്തില്‍ രണ്ടാം തവണ ട്രെയിന്‍ കത്തിക്കല്‍ തെക്കേ അറ്റത്തെ പാവയ്ക്ക പോലുള്ള കൊച്ചു നാട് അങ്ങേ അറ്റത്തെ പണ്ടത്തെ കശ്മീര്‍ പോലെ ആയി കേട്ടോ!’

‘മതേതരത്വത്തിന്റെ പളപള മിന്നുന്ന കുപ്പായമെടുത്ത് പുറമേയ്ക്കിട്ട്,നല്ല അസ്സല്‍ തീവ്രവാദത്തിന് വളമിട്ടു കൊഴുപ്പിക്കുന്ന ഒരൊറ്റ സംസ്ഥാനമേ നിലവില്‍ ഇന്ത്യയിലുള്ളൂ – അത് നമ്പര്‍ 1 പ്രബുദ്ധ കേരളമാണ്. കോഴിക്കോട് ഏലത്തൂരില്‍ ഒരു ട്രെയിനിനുള്ളില്‍ കടന്ന് യാത്രക്കാരുടെ മേലേയ്ക്ക് പെട്രോളൊഴിച്ച് ഒരു ബോഗിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഒരു തീവ്രവാദി എത്ര സമര്‍ത്ഥമായാണ് രക്ഷപ്പെട്ട് , അതും പൊള്ളല്‍ പരിക്കുകളോടെ മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ എത്തിയത്. മൂന്ന് നിരപരാധികളായ മനുഷ്യരുടെ അകാല മരണത്തിന് കാരണമായ, ട്രെയിനിനുള്ളില്‍ ഇനി ഒരു യാത്രയെന്നത് ഒരുപാടുപേര്‍ക്ക് ട്രോമയായി മാറ്റിയ, കേരളത്തിലൂടെയുള്ള ട്രെയിന്‍ യാത്ര സുരക്ഷിതമല്ലെന്ന ഭയപ്പാട് ഉണ്ടാക്കിയ ഒരു വന്‍ തീവ്രവാദ ശ്രമത്തെ എത്ര സിംപിളായിട്ടാണ് പ്രബുദ്ധ കേരളം രാഷ്ട്രീയ മറ കൊണ്ട് മൂടി കെട്ടിയത് എന്ന് മറന്നു പോയോ?’

‘ഷാരൂഖ് സെയ്ഫിയെന്ന പേര് പോലും ചര്‍ച്ച ആവാത്ത രീതിയില്‍ എത്ര സമര്‍ത്ഥമായാണ് ഒരു തീവ്രവാദത്തെ നമ്മള്‍ വെള്ളപ്പൂശിയത്? അതിന്റെ പേരില്‍ പോലീസ് സേനയിലെ ഏറ്റവും മികച്ച ഒരു IPS ഉദ്യോഗസ്ഥനെ ബലിയാട് ആക്കി ആ തീവ്രവാദിക്ക് പിന്നിലുള്ള പലരെയും പല സത്യങ്ങളെയും ഒളിപ്പിച്ചു വച്ചു. രാജ്യത്ത് എവിടൊക്കെ സ്‌ഫോടനം നടന്നാലും അന്വേഷണത്തിനൊടുവില്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട തീവ്രവാദികള്‍ക്ക് എല്ലാ ഒത്താശയും കിട്ടിയിരുന്നത് അല്‍-ഖേരളത്തില്‍ നിന്നാണെന്ന് തെളിയുന്നത് പുത്തരി അല്ലാതായിട്ട് വര്‍ഷങ്ങളായി. അതുകൊണ്ടൊക്കെ തന്നെയാണ് പടിയിറങ്ങാന്‍ നേരം തലയില്‍ വെളിവ് ഉദിച്ച ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐസിസ്) റിക്രൂട്ടിംഗ് ഗ്രൗണ്ടായി കേരളം മാറിയെന്നും ആക്രമണ നിര്‍ദ്ദേശം ലഭിക്കുന്നതുവരെ നിഷ്‌ക്രിയരായിരിക്കുന്ന ഐസിസിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ നിരീക്ഷണത്തിലാണെന്നും മറ്റും അദ്ദേഹം പറഞ്ഞപ്പോള്‍ മിനിമം വകതിരിവ് ഉള്ള മലയാളികള്‍ക്ക് വലിയ ഞെട്ടല്‍ ഉണ്ടാവാത്തത് .
കുറേ നാളുകള്‍ക്ക് മുമ്പ് ഇടതുപക്ഷപാര്‍ട്ടിയുടെ കോട്ടയായ കണ്ണൂരില്‍ നിന്നും
മതതീവ്രവാദത്തിന്റെ പേരില്‍ അഞ്ചുപേര്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റില്‍ ആയതോടെ തീവ്രവാദം കേരളത്തില്‍ ആഴത്തില്‍ വേരോടിതുടങ്ങിയെന്നത് വ്യക്തമായതാണല്ലോ. എന്നിട്ട് കണ്ണ് രണ്ടും ഇറുകെയടച്ച് പ്രബുദ്ധത അടയാളപ്പെടുത്തിയ പൊളിറ്റിക്കലി പൊളിയൂറ്റഡ് മനുഷ്യരാണ് നമ്മള്‍ ..!’

‘2005 ഇല്‍ കളമശ്ശേരിയില്‍ ബസ്സ് കത്തിച്ച സംഭവം ഉണ്ടായിട്ടുണ്ട്. എന്നിട്ട് ഒരിക്കല്‍ പോലും അതേ പ്രതി ഒരു ചര്‍ച്ച ഇവിടെ ഉണ്ടായിട്ടില്ല. കേരളത്തില്‍ ആദ്യമായാണ് ഒരു ട്രെയിനില്‍ ഒരു തീവ്രവാദി കയ്യില്‍ കരുതിയ പെട്രോള്‍ ഒഴിച്ച് ഭയമേതും ഇല്ലാതെ നിറയെ യാത്രക്കാരുള്ള ഒരു ട്രെയിന്‍ ബോഗി തീ വയ്ക്കുന്നത്. എന്നിട്ട് അതേ ട്രെയിന്‍ വീണ്ടും രണ്ട് മാസം കഴിഞ്ഞ് കേരളത്തില്‍ തന്നെ വീണ്ടും കത്തിക്കുന്നു.. ഷാരൂഖ് സെയ്ഫിയെ കുറിച്ച് പിന്നീട് എന്തെങ്കിലും നമ്മള്‍ അറിഞ്ഞോ? ഇല്ല! അവന്റെ പിന്നില്‍ ഉള്ളവരെ കുറിച്ചോ അവനെ രക്ഷപ്പെടാന്‍ ആര് സഹായിച്ചുവെന്നോ എന്തെങ്കിലും അറിഞ്ഞോ? ഇല്ലേ ഇല്ല ഇത്രയും വലിയ ഒരു തീവ്രവാദ അട്ടിമറി നടന്നിട്ട് എന്തെങ്കിലും ചര്‍ച്ച നടന്നോ, അതോ ജാഗ്രത പാലിക്കാന്‍ വേണ്ട നടപടികള്‍ ഉണ്ടായോ? ഇല്ലേ, ഇല്ല!’

‘കാരണം നമ്മള്‍ കഴിഞ്ഞ കുറേ ദിവസങ്ങള്‍ ആയി രാഷ്ട്രപതിക്ക് നീതി വാങ്ങി കൊടുക്കുവാന്‍ പായുകയായിരുന്നു. ചെങ്കോല്‍ കാരണം ഒടിഞ്ഞു വീണ മതേതരത്വം എടുത്ത് പോകുവാന്‍ ശ്രമിക്കുക ആയിരുന്നു. മോദിക്കൊപ്പം ആരൊക്കെ ഫോട്ടോയ്ക്ക് പോസ് ചെയ്‌തെന്നു നോക്കുക ആയിരുന്നു. പിന്നീട് ഗുസ്തികാര്‍ക്ക് നീതി വാങ്ങി കൊടുക്കുവാന്‍ ദില്ലിയില്‍ നിന്നും ഹരിദ്വാര്‍ വരെ ഓടുകയായിരുന്നു. ഇതിനിടെ എന്ത് സെയ്ഫി, എന്ത് ട്രെയിന്‍ എന്ത് കത്തിക്കല്‍? താലിബാനിസം കണ്‍മുന്നിലെത്തിയിട്ടും, കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചു തുടങ്ങിയിട്ടും ഒന്നുമറിയാത്ത ഭാവത്തില്‍ വടക്കോട് കണ്ണും നട്ട് ഇരിപ്പുണ്ട് പ്രബുദ്ധര്‍! കേരള പോലീസ് എന്തെടുക്കുന്നു എന്ന് ചോദിക്കുന്നില്ല! പക്ഷേ സംസ്ഥാന ഇന്റലിജന്‍സ് എന്തെടുക്കുക ആയിരുന്നുവെന്ന് ചോദിക്കാമല്ലോ അല്ലേ? പതിവ് പോലെ റെയില്‍വെ പോലീസിന്റെ കൃത്യവിലോപം, കേന്ദ്ര സര്‍ക്കാര്‍ ഗൂഢാലോചന തുടങ്ങിയ ക്യാപ്‌സ്യൂള്‍ കോയിന്ദന്‍ സഖാവ് വക അടുപ്പത്തു കിടന്ന് തിളയ്ക്കുന്നുണ്ട് എന്നറിയാം. എങ്കിലും ക്യാപ്‌സ്യൂള്‍ പുഴുങ്ങുമ്പോള്‍ സ്വന്തം മൂട്ടില്‍ തീവ്രവാദികള്‍ പെട്രോള്‍ ഒഴിച്ചോ എന്ന് കൂടി നോക്കുക സഖാക്കളെ
NB: NIA എന്ന കേന്ദ്ര അന്വേഷണ ഏജന്‍സി നിലവില്‍ ആര്‍ക്കൊപ്പം എന്നതും ചിന്തിക്കേണ്ടതുണ്ട്. അവര്‍ ഏറ്റെടുത്ത എലത്തൂര്‍ ട്രെയിന്‍ തീ വയ്പ്പ് കേസിന് എന്ത് സംഭവിച്ചു, അല്ലെങ്കില്‍ സംഭവിക്കുന്നു എന്നതും ദുരൂഹം!’

shortlink

Related Articles

Post Your Comments

Related Articles


Back to top button