Latest NewsNewsBusiness

ആധാറും റേഷൻ കാർഡും ലിങ്ക് ചെയ്യാത്തവരാണോ? ജൂൺ 30 വരെ ലിങ്ക് ചെയ്യാൻ അവസരം

നേരത്തെ 2023 മാർച്ച് 31 വരെയായിരുന്നു ആധാറും റേഷൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള അവസാന തീയതി നിശ്ചയിച്ചിരുന്നത്

ആധാർ കാർഡും റേഷൻ കാർഡും തമ്മിൽ ലിങ്ക് ചെയ്യാൻ ജൂൺ 30 വരെ അവസരം. റേഷൻ കാർഡുകളിലെ സുതാര്യത ഉറപ്പാക്കുകയും, അർഹതപ്പെട്ടവരുടെ കൈകളിലേക്ക് ആനുകൂല്യം എത്തിക്കുന്നതിന്റെയും ഭാഗമായാണ് റേഷൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നത്. കൂടാതെ, ഡ്യൂപ്ലിക്കേറ്റ്, വ്യാജ കാർഡുകൾ എന്നിവ ഇല്ലാതാക്കാനും കഴിയുന്നതാണ്.

ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെയുള്ളവ റേഷനായി പൊതുവിതരണ കേന്ദ്രങ്ങളിൽ നിന്നും കിഴിവോടുകൂടിയോ സൗജന്യമായോ ലഭിക്കണമെങ്കിൽ റേഷൻ കാർഡ് അനിവാര്യമാണ്. അതിനാൽ, റേഷൻ കാർഡുമായി ബന്ധപ്പെട്ടുള്ള പുതിയ അപ്ഡേഷനുകൾ എന്തൊക്കെയെന്ന് നിർബന്ധമായും അറിയണം. നേരത്തെ 2023 മാർച്ച് 31 വരെയായിരുന്നു ആധാറും റേഷൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള അവസാന തീയതി നിശ്ചയിച്ചിരുന്നത്. ഇവ രണ്ടും എങ്ങനെ ബന്ധിപ്പിക്കണമെന്ന് അറിയാം.

  1. കേരള പൊതുവിതരണ സംവിധാനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക
  2. ആധാർ ബന്ധിപ്പിക്കുന്നതിനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക
  3. റേഷൻ കാർഡ്, ആധാർ കാർഡ്, മൊബൈൽ നമ്പർ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്റർ ചെയ്യുക
  4. ‘തുടരുക/സമർപ്പിക്കുക’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
  5. രജിസ്റ്റർ ചെയ്ത മൊബൈലിൽ വന്ന ഒടിപി രേഖപ്പെടുത്തുക
  6. ലിങ്ക് ചെയ്ത് കഴിഞ്ഞാൽ മൊബൈലിലേക്ക് സന്ദേശം ലഭിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button