Latest NewsKeralaNews

അസ്മിയയുടെ ആത്മഹത്യ; മതപഠന കേന്ദ്രത്തെ ക്രൂശിച്ചവർ മാപ്പ് പറയുമോയെന്ന് ഫാത്തിമ തഹ്‌ലിയ

തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠന കേന്ദ്രത്തിൽ വെച്ച് ആത്മഹത്യ ചെയ്ത അസ്മിയ എന്ന പെൺകുട്ടിയുടെ കേസുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയകളിൽ വലിയ ചർച്ചകളും വിമർശനങ്ങളും നടന്നിരുന്നു. മതപഠനകേന്ദ്രത്തിൽ നിന്നും ഏൽക്കേണ്ടി വന്ന മാനസിക പീഡനത്തെ തുടർന്നാണ് അസ്മിയ ആത്മഹത്യ ചെയ്തതെന്നായിരുന്നു പെൺകുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചത്. വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഇവർ മുഖ്യമന്ത്രിക്ക് കത്തെഴുതുകയും ചെയ്തിരുന്നു.

തുടർന്ന് പോലീസ് അന്വേഷണം ശക്തമാക്കി. ഇതിനിടെ പെൺകുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ഇതിൽ പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ ആൺസുഹൃത്തിനെ പോക്സോ നിയമപ്രകാരം പോലീസ് കസ്റ്റഡിയിലെടുത്തു. ആറ് മാസം മുൻപാണ് അസ്മിയ പീഡനത്തിനിരയായത് എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ, വിഷയത്തിൽ പ്രതികരണവുമായി ഫാത്തിമ തഹ്‌ലിയ രംഗത്ത്. അസ്മിയ ആത്മഹത്യ ചെയ്ത സമയത്ത് അവളുടെ മാതാപിതാക്കൾ ആരോപിച്ച മതപഠന കേന്ദ്രത്തിനെതിരെ താൻ ശബ്ദമുയർത്താതിരുന്നതിൽ തനിക്കെതിരെ കടുത്ത സൈബർ ആക്രമണമാണ് ഉണ്ടായതെന്ന് ഫാത്തിമ പറയുന്നു. കേരളത്തിലെ യുക്തിവാദികളും ലിബറലുകളും വിഷയത്തിൽ ഇസ്‌ലാമോഫോബിയ പ്രചരിപ്പിച്ചുവെന്ന് ഫാത്തിമ ആരോപിക്കുന്നു.

ഒരു ആൺസുഹ്യത്തുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളാണ് പെൺകുട്ടിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും, ഈ അവസരത്തിൽ ബലരാമപുരത്തെ മതപഠനകേന്ദ്രത്തിലെ അദ്ധ്യാപകരേയും സ്ഥാപനത്തേയും ക്രൂശിച്ചവർ മാപ്പ് പറയുമോ എന്നും ഫാത്തിമ ചോദിക്കുന്നു. സംഘികളെ നാണിപ്പിക്കും വിധത്തിൽ ഇസ്ലാമോഫോബിയ വളർത്തിയ സഖാക്കൾ കുറ്റം ഏറ്റ് പറയാനെങ്കിലും തയ്യാറാകുമോ എന്നും ഇവർ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ചോദിക്കുന്നു.

ഫാത്തിമ തഹ്ലിയായുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

ബലരാമപുരത്തെ മതപഠന കേന്ദ്രത്തിലെ പെൺകുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എനിക്കെതിരെ വലിയ സൈബർ ആക്രമണമായിരുന്നു നടന്നിരുന്നത്.
ആ മതസ്ഥാപനത്തെ വിമർശിച്ചും, തള്ളിപ്പറഞ്ഞും ഞാൻ പോസ്റ്റ് ചെയ്തില്ല എന്നതായിരുന്നു വിമർശനത്തിന്റേയും സൈബർ ആക്രമണത്തിൻറേയും കാതൽ.
ഒരു മദ്രസയിൽ അനിഷ്ട്ട സംഭവങ്ങൾ നടക്കുമ്പോഴേക്കും മദ്രസയേയും അദ്ധ്യാപകരേയും ക്രൂശിച്ചു കൊണ്ട് ക്യാമ്പൈൻ നടത്തി വരുന്നത് സംഘികൾ കാലങ്ങളായി ചെയ്തു പോരുന്ന ആചാരമാണ്.
ഈ ആചാരത്തെ സംഘികളെ നാണിപ്പിക്കും വിധത്തിൽ ഏറ്റെടുക്കുകയായിരുന്നു കേരളത്തിലെ യുക്തിവാദികളും ലിബറലുകളും.
അവരുടെ ആ അജണ്ടക്കൊത്ത് തുള്ളാനല്ല ഇവിടെ മുസ്ലിംലീഗിന്റെ രാഷ്ട്രീയപ്രവർത്തകരിരിക്കുന്നത്.
ഇന്നിതാ വിശദമായ പോലീസ് അന്വേഷണത്തിലൂടെ സത്യം പുറത്ത് വന്നിരിക്കുന്നു. ഒരു ആൺസുഹ്യത്തുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളാണ് പെൺകുട്ടിയുടെ ആത്മഹത്യയിലേക്ക് നയിച്ചത്.
ഈ അവസരത്തിൽ ബലരാമപുരത്തെ മതപഠനകേന്ദ്രത്തിലെ അദ്ധ്യാപകരേയും സ്ഥാപനത്തേയും ക്രൂശിച്ചവർ മാപ്പ് പറയുമോ?
സംഘികളെ നാണിപ്പിക്കും വിധത്തിൽ ഇസ്ലാമോഫോബിയ വളർത്തിയ സഖാക്കൾ കുറ്റം ഏറ്റ് പറയാനെങ്കിലും തയ്യാറാകുമോ?

shortlink

Related Articles

Post Your Comments

Related Articles


Back to top button