Latest NewsNewsIndia

ഓടുന്ന സ്‍കൂട്ടറില്‍ ലിപ്പ് ലോക്കുമായി യുവാക്കള്‍, പക്ഷേ ക്യാമറ ചതിച്ചു! പണി കിട്ടി

ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ സാഹസികത പരീക്ഷിക്കുന്ന നിരവധി പേരുണ്ട്. അത്തരത്തിൽ ഓടുന്ന സ്‌കൂട്ടറിൽ ലിപ്പ് ലോക്ക് ചുംബനം നൽകുന്ന രണ്ട് യുവാക്കളുടെ വീഡിയോ ആണ് ട്വിറ്ററിലെ ചർച്ചാ വിഷയം. യു.പിയിൽ നിന്നാണ് ഓടിക്കൊണ്ടിരിക്കുന്ന ഹോണ്ട ആക്ടിവയിൽ ഇരുന്ന് ആൺകുട്ടികൾ പരസ്‍പരം ചുംബിക്കുന്ന വീഡിയോ പുറത്തുവന്നിരിക്കുന്നത്. ഇരുചക്രവാഹനത്തിലെത്തിയ ആൺകുട്ടികൾ പരസ്പരം ചുംബിക്കുന്നതിന്റെ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.

ഉത്തർപ്രദേശിലെ രാംപൂരിൽ ആണ് സംഭവമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. മൂന്നുപേര്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന സ്‍കൂട്ടറില്‍ പിന്നിലിരുന്ന രണ്ട് പേരാണ് ലിപ്പ് ലോക്ക് ചുംബനം നടത്തിയത്. പിന്നിൽ വന്ന വാഹനത്തിലുള്ളവരാണ് ഈ ധൃശ്യങ്ങൾ പകർത്തിയത്. ട്രിപ്പിൾ റൈഡിംഗ് നിയമവിരുദ്ധമാണെന്നിരിക്കെയാണ് ഇവർ മൂന്ന് പേർ ഒരു സ്‌കൂട്ടറിൽ സഞ്ചരിച്ചിരിക്കുന്നത്. മൂന്നാളും ഹെൽമറ്റ് പോലും ധരിച്ചിട്ടില്ല. നിയമലംഘനം നടന്നതോടെയാണ് മറ്റ് യാത്രക്കാർ വീഡിയോ പകർത്തി ട്വിറ്ററിൽ പങ്കുവെച്ചത്.

ഒടുവില്‍ ഈ വീഡിയോ യുപി പൊലീസിന്‍റെ കൈകളിലും എത്തി. അവർ നടപടിയിലേക്ക് നീങ്ങി. ഈ ആൺകുട്ടികളെ കണ്ടെത്താനും നിയമപ്രകാരം കൈകാര്യം ചെയ്യാനും പോലീസ് തിരച്ചിൽ ആരംഭിച്ചതായി റിപ്പോർട്ടുണ്ട്. മൂവരും റോഡിലൂടെ സ്‍കൂട്ടി ഓടിക്കുന്നതും ‘രാംപൂർ വികാസ് പ്രധികരൻ’ എന്ന ബോർഡിന് കീഴിലൂടെ കടന്നുപോകുന്നതും വീഡിയോ ക്ലിപ്പ് കാണിക്കുന്നു. റാംപൂരിലെ സിവിൽ ലൈൻസ് ഏരിയയിൽ വച്ചാണ് സംഭവം ഉണ്ടായതെന്നും മൂവരെയും അറസ്റ്റ് ചെയ്യാനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും സംഭവം നടന്ന ദിവസം അറിയില്ലെന്നും എന്നാൽ ഇവർക്കെതിരെ നടപടിയുണ്ടാകുമെന്നും പൊലീസ് പറഞ്ഞു.

 

View this post on Instagram

 

A post shared by Yeh.latest.news.hai (@yehlatestnewshai)

shortlink

Related Articles

Post Your Comments

Related Articles


Back to top button