Latest NewsKeralaNews

ബൈക്കിൽ പോകുമ്പോൾ മരക്കൊമ്പ് ഒടിഞ്ഞുവീണ് അധ്യാപകന്‍ മരിച്ചു

നന്മണ്ട: കോഴിക്കോട് നന്മണ്ടയിൽ മരക്കൊമ്പ് ഒടിഞ്ഞുവീണ് അധ്യാപകൻ മരിച്ചു. ഉള്ളിയേരി എയുപി സ്കൂൾ അധ്യാപകൻ മുഹമ്മദ് ഷരീഫ് ആണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ ബൈക്കിൽ സ്കൂളിലേക്ക് പോകും വഴി ഗുൽമോഹർ മരത്തിന്റെ കൊമ്പ് ഒടിഞ്ഞ് ശരീരത്തിൽ വീഴുകയായിരുന്നു. നന്മണ്ട ഈസ്റ്റ് യുപി സ്കൂളിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button