MollywoodLatest NewsKeralaEntertainment

‘കലാരംഗത്ത് പ്രവർത്തിക്കാൻ സിപിഎമ്മാണ് നല്ലത്’ : സംവിധായകൻ രാജസേനൻ ബിജെപി വിട്ട് സിപിഎമ്മിൽ

തിരുവനന്തപുരം: ബിജെപി ബന്ധം ഉപേക്ഷിച്ച് സിനിമാ സംവിധായകൻ രാജസേനൻ സിപിഎമ്മിലേക്ക്. ബിജെപി നേതൃത്വം തുടർച്ചയായി അവഗണിക്കാൻ ആരംഭിച്ചതോടെയാണ് പാർട്ടി വിടാൻ തീരുമാനിച്ചതെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായി അദ്ദേഹം ഇന്ന് കൂടിക്കാഴ്ച നടത്തി.

എകെജി സെൻ്ററിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. രാജസേനൻ്റെ സിപിഎം പ്രവേശനം ഇന്ന് തന്നെ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. മനസുകൊണ്ട് താനിപ്പോൾ സി.പി.എം ആണ്. കലാരം​ഗത്ത് പ്രവർത്തിക്കാൻ സിപിഎമ്മാണ് നല്ലത്. കലാകാരൻ എന്ന നിലയിലും പാർട്ടി പ്രവർത്തകൻ എന്ന നിലയിലും ബിജെപി നേതൃത്വത്തിൽ നിന്നും അവഗണനയാണ് ലഭിച്ചത്. പാർട്ടിയിൽ നിന്നും ഒരു പരിഗണനയും ലഭിച്ചില്ല. ഈ സാഹചര്യത്തിൽ സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് രാജസേനൻ പറഞ്ഞു.

അവഗണന ആവർത്തിച്ചതോടെയാണ് ബിജെപിയിൽ നിന്ന് പുറത്ത് പോകാൻ തീരുമാനിച്ചത്. ബിജെപിയുടെ സംസ്ഥാന ഘടകത്തിൽ ഏറെ പോരായ്മകളുണ്ട്. കലാകാരന്മാർക്ക് കൂടുതൽ അവസരങ്ങൾ നൽകുന്ന പാർട്ടി ബിജെപിയാണ്. ബിജെപി സംസ്ഥാന കമ്മിറ്റി അംഗത്വം ഇന്ന് രാജിവെക്കുമെന്ന് രാജസേനൻ പറഞ്ഞു. ബിജെപി വേദികളിൽ സജീവമായിരുന്ന രാജസേനൻ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയുമായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button