KeralaLatest NewsNews

ദുരന്തങ്ങള്‍ അത് തെക്ക് ആയാലും വടക്ക് ആയാലും ഒരേ പോലെ തന്നെയാണ്, മരിച്ചവര്‍ നമ്മളെ പോലെ മനുഷ്യരും

മൃതദേഹങ്ങള്‍ വലിച്ചെറിയുന്നത് സംഘരീതിയാണെന്ന് പറയുന്നവരോട്, ദുരന്തങ്ങള്‍ അത് തെക്ക് ആയാലും വടക്ക് ആയാലും ഒരേ പോലെ തന്നെയാണ്, മരിച്ചവര്‍ നമ്മളെ പോലെ മനുഷ്യരും, അതില്‍ രാഷ്ട്രീയവും മോദി വിരുദ്ധതയും കൂട്ടിക്കലര്‍ത്തരുതെന്ന് അപേക്ഷയുണ്ട് : അഞ്ജു പാര്‍വതി എഴുതുന്നു

ഇന്ത്യന്‍ റെയില്‍വെ ഇതുവരെ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത തരം അപ്രതീക്ഷിത ദുരന്തം. സംഭവിച്ചത് ഒഡിഷയിലെ അത്രമേല്‍ വികസനം കടന്നു ചെന്നിട്ടില്ലാത്ത ഒരു സ്ഥലത്തും. അതില്‍ ഏറ്റവും നോവിച്ചത് ദുരന്തത്തില്‍പ്പെട്ട് ജീവന്‍ നഷ്ടമായ മനുഷ്യരുടെ മൃതശരീരങ്ങള്‍ പെട്ടി ഓട്ടോയില്‍ കൂട്ടിയിടുന്നതും കുറെ ആളുകള്‍ മൃതശരീരങ്ങള്‍ വെവ്വേറെ പിക്കപ്പുകളിലേക്ക് വലിച്ചെറിയുന്നതുമായ വീഡിയോ.

പതിവ് പോലെ അവിടെയും വന്നു മോദി വിരുദ്ധരും അനുകൂലികളും. വിരുദ്ധര്‍ സംസാരിച്ചത് പത്തു കൊല്ലം ഭരിച്ച മോദിയുടെ ഇന്ത്യയുടെ ചിത്രമാണ് പിക്കപ്പ് വാനില്‍ ഇട്ട ശരീരങ്ങള്‍ എന്ന്,! മൃതശരീരത്തെ വലിച്ചെറിയുന്നതാണ് സംഘരീതി എന്ന്. നോക്കണേ സംഭവം നടന്നത് നവീന്‍ പട്നായിക് എന്ന ബിജു ജനതാദള്‍ (BJD )പാര്‍ട്ടിയുടെ സ്ഥാപക നേതാവ് ഭരിക്കുന്ന സംസ്ഥാനത്ത്. മോദിയുമായോ സംഘ പരിവാറുമായോ ഒരു ബന്ധവും ഇല്ലാത്ത രാഷ്ട്രീയ നേതാവ്. എന്നിട്ടും പഴി മോദിക്ക്. ഈ ഒരു അവസ്ഥയിലെങ്കിലും തെക്കായാലും വടക്കായാലും രാഷ്ട്രീയം കൂട്ടിക്കലര്‍ത്തരുതെന്ന് അഞ്ജു തന്റെ ലേഖനത്തില്‍ പറയുന്നു.

Read Also: മാലിദ്വീപിലേക്കുള്ള സർവീസുകൾ ജൂൺ 24 മുതൽ പുന:രാരംഭിക്കും: അറിയിപ്പുമായി ഒമാൻ എയർ

ലേഖനത്തിന്റെ പൂര്‍ണ്ണരൂപം..

 

‘അമ്പത്തഞ്ചു കൊല്ലം ഇടതും വലതും മാറി മാറി ഭരിച്ച കേരളത്തിലും ഒരു ദുരന്തം വന്നപ്പോള്‍, അതും കോടികള്‍ സര്‍ക്കാരിന് വരുമാനമുള്ള ഒരു തീര്‍ത്ഥാടനകേന്ദ്രത്തിലെ തീര്‍ത്ഥാടകര്‍ അപകടത്തില്‍പ്പെട്ട് മരണമടഞ്ഞപ്പോള്‍ ശവശരീരങ്ങള്‍ മിനി ലോറികളിലും പിക്കപ്പ് വാനുകളിലുമായി കൂട്ടി ഇട്ടിരിക്കുകയായിരുന്നു കേട്ടോ. വന്‍ തീര്‍ത്ഥാടനകേന്ദ്രമായിട്ട്, മകര വിളക്ക് വേളയില്‍ അനിയന്ത്രിതമായ തിരക്ക് ഉണ്ടാകുമെന്ന് അറിവുണ്ടായിട്ടും, ഒരു അപകടം മുന്നില്‍ കണ്ട് പര്യാപ്തമായ ഡിസാസ്റ്റര്‍ മാനേജ്മെന്റ് സംവിധാനങ്ങള്‍ ഒരുക്കുവാന്‍ നമുക്ക് കഴിഞ്ഞില്ല. പറഞ്ഞു വന്നത് 2011ലെ ശബരിമല പുല്‍മേട് ദുരന്തത്തെ കുറിച്ചാണ്. അന്ന് കേരളം ഭരിച്ചിരുന്നത് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി സഖാവ്. വി എസ് അച്യുതാനന്ദന്‍. ദുര്‍ഘടമായ കാനനമേഖലയില്‍ സംഭവിച്ച ആ ദുരന്തത്തില്‍ സംസ്ഥാനം ഒന്നടങ്കം വിറങ്ങലിച്ചു നിന്നു, കണ്ണീര്‍ വാര്‍ത്തു. അന്ന് അതിന്മേല്‍ ചാരി രാഷ്ട്രീയം പറയാനും വേണ്ടി ഇത്രമേല്‍ വിഷലിപ്തമായിരുന്നില്ല മലയാളിയുടെ പൊതുബോധം’.

‘കാലം പിന്നീട് ഒരു വ്യാഴവട്ടം കൂടി സഞ്ചരിച്ചു 2023 ജൂണില്‍ എത്തി, രാജ്യം വിറങ്ങലിച്ചു നിന്ന ഒരു വന്‍ ദുരന്തത്തിന് സാക്ഷിയായി. ഇന്ത്യന്‍ റെയില്‍വെ ഇതുവരെ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത തരം അപ്രതീക്ഷിത ദുരന്തം. സംഭവിച്ചത് ഒഡിഷയിലെ അത്രമേല്‍ വികസനം കടന്നു ചെന്നിട്ടില്ലാത്ത ഒരു സ്ഥലത്തും. രാജ്യത്തെ ഏറ്റവും ഞെട്ടിപ്പിച്ച, കരയിപ്പിച്ച ഒരു വന്‍ ദുരന്തത്തിന് മുന്നില്‍ പകച്ചിരിക്കുന്ന മനുഷ്യര്‍ക്ക് മുന്നില്‍ പിന്നീട് ചില വീഡിയോകളും ചിത്രങ്ങളും എത്തി. അതില്‍ ഏറ്റവും നോവിപ്പിച്ചത് അതി ദാരുണമായ ദുരന്തത്തില്‍പ്പെട്ട് ജീവന്‍ നഷ്ടമായ മനുഷ്യരുടെ മൃതശരീരങ്ങള്‍ പെട്ടി ഓട്ടോയില്‍ കൂട്ടിയിടുന്നതും കുറെ ആളുകള്‍ മൃതശരീരങ്ങള്‍ വെവ്വേറെ പിക്കപ്പുകളിലേക്ക് വലിച്ചെറിയുന്നതുമായ വീഡിയോ. ദുരന്തത്തിന്റെ പകപ്പും നോവും നെഞ്ചില്‍ ഉറഞ്ഞ, രാഷ്ട്രീയം ചിന്താമണ്ഡലത്തില്‍ ഇനിയും പടരാത്ത കുറേ ആളുകള്‍ക്ക് ആ വീഡിയോ ഉണ്ടാക്കിയ ട്രോമയും ഞെട്ടലും വലുത് തന്നെയാണ്’.

‘വിവേകം വികാരത്തിന് വഴി മാറുന്ന അപൂര്‍വ്വം സന്ദര്‍ഭങ്ങളുണ്ട് ഓരോ മനുഷ്യര്‍ക്കും. അത്തരം ഒരു സന്ദര്‍ഭത്തില്‍ ആ വീഡിയോയുടെ ആധികാരികത ശ്രദ്ധിക്കാതെ രോഷം പ്രകടമാക്കി തന്നെ പോസ്റ്റും ഇട്ടു. പതിവ് പോലെ അവിടെയും വന്നു മോദി വിരുദ്ധരും അനുകൂലികളും. വിരുദ്ധര്‍ സംസാരിച്ചത് പത്തു കൊല്ലം ഭരിച്ച മോദിയുടെ ഇന്ത്യയുടെ ചിത്രമാണ് പിക്കപ്പ് വാനില്‍ ഇട്ട ശരീരങ്ങള്‍ എന്ന്,! മൃതശരീരത്തെ വലിച്ചെറിയുന്നതാണ് സംഘരീതി എന്ന്. നോക്കണേ സംഭവം നടന്നത് നവീന്‍ പട്‌നായിക് എന്ന ബിജു ജനതാദള്‍ (BJD )പാര്‍ട്ടിയുടെ സ്ഥാപക നേതാവ് ഭരിക്കുന്ന സംസ്ഥാനത്ത്. മോദിയുമായോ സംഘ പരിവാറുമായോ ഒരു ബന്ധവും ഇല്ലാത്ത രാഷ്ട്രീയ നേതാവ്. എന്നിട്ടും പഴി മോദിക്ക്. മൃതശരീരം പിക്കപ്പ് വാനുകളില്‍ വലിച്ചെറിഞ്ഞത് അവിടുത്തെ ഗ്രാമീണര്‍! ഇപ്പോള്‍ അറിയുന്നു പ്രചരിച്ച വീഡിയോ അവിടുത്തെ ആയിരുന്നില്ലെന്ന്. ഇനി പോസ്റ്റിന് കീഴെ വന്ന മോദി അനുകൂലികള്‍ ആവട്ടെ പതിവ് പോലെ സ്തുതിഗീതങ്ങളും ഇട്ടു’.

‘ഒരു ദുരന്തത്തിനിടെ രാഷ്ട്രീയം മാത്രം സംസാരിക്കുന്നത് അല്പത്തരമാണ്. എങ്കിലും,എന്തിലും ഏതിലും രാഷ്ട്രീയം കുത്തിക്കയറ്റി ഒരു കൂട്ടര്‍ വരുമ്പോള്‍ അതിന് മറുപടിയുമായി മറുക്കൂട്ടര്‍ രംഗത്ത് വരുമല്ലോ.അങ്ങനെ അവര്‍ വന്നപ്പോള്‍ പൊന്തി വന്നത് പുല്‍മേട്ടിലെ ദുരന്തമുഖത്ത് കണ്ട ദുരന്തചിത്രവും…എന്തായാലും ഇതില്‍ നിന്നും കിട്ടിയ ഗുണപാഠങ്ങള്‍ ഇവയാണ്. ഒരു വീഡിയോ കണ്ടാലുടന്‍ അതിന്റെ ആധികാരികത അറിയാതെ പോസ്റ്റ് ഇട്ട് നമ്മുടെ വികാരപ്രകടനം നടത്തരുത്. ഒരു ദുരന്തം വരുമ്പോള്‍ സേഫ് സോണില്‍ ഇരുന്ന് വിധിയെഴുത്ത് നടത്തരുത്. ഒരു ദുരന്തമുഖത്ത് മൃതശരീരങ്ങളെ നമ്മള്‍ ആഗ്രഹിക്കുന്ന രീതിയില്‍ ട്രീറ്റ് ചെയ്യപ്പെടണമെന്നില്ല’.

‘ദുരന്തചിത്രങ്ങള്‍ അത് തെക്ക് ആയാലും വടക്ക് ആയാലും ഒരേ പോലെ തന്നെയാണ്.
പിന്നെ ശവശരീരരങ്ങള്‍ വലിച്ച് എറിയുന്ന ആ വീഡിയോ അത് എവിടുത്തെ ആണെന്നോ എന്നത്തേത് ആണെന്നോ അറിയില്ല. ജീവനില്ലാത്ത ശരീരങ്ങളോട് ലേശം എമ്പതി കാട്ടുകയെന്ന മര്യാദയെങ്കിലും കാട്ടാമായിരുന്നു എന്ന് തന്നെയാണ് ഇപ്പോഴും പറയുന്നത്. ആ വലിച്ചെറിയുന്ന ശവശരീരങ്ങള്‍ ആരുടെയൊക്കെയോ പ്രിയപ്പെട്ടവരാണ് .! നാളെ ഈ രീതിയില്‍ അവരുടെ ഉറ്റവര്‍ ഈ കാഴ്ച്ച കാണുമ്പോള്‍ അവരില്‍ ഉണ്ടാകുന്ന ട്രോമ ഒരായുഷ്‌കാലം കൂടെ ഉണ്ടാവും’.

shortlink

Related Articles

Post Your Comments

Related Articles


Back to top button