Latest NewsNewsBusiness

പേപ്പർ രഹിത മൈക്രോ വായ്പ സംവിധാനവുമായി ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്

2022-23 സാമ്പത്തിക വർഷത്തിൽ 5.27 ലക്ഷം മൈക്രോ വായ്പകളാണ് ബാങ്ക് വിതരണം ചെയ്തിരിക്കുന്നത്

ഉപഭോക്താക്കൾക്ക് പേപ്പർ രഹിത വായ്പാ സംവിധാനം ഒരുക്കിയിരിക്കുകയാണ് തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സ്മോൾ ഫിനാൻസ് ബാങ്കായ ഇസാഫ് ബാങ്ക്. ബാങ്കിന്റെ ശാഖകളിൽ എത്തുന്ന ഉപഭോക്താക്കൾക്ക് കടലാസ് രഹിതമായി മൈക്രോ വായ്പകൾ നേടാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. പേപ്പർ രഹിത സംവിധാനമായ ഇ-സിഗ്നേച്ചർ വഴിയാണ് വായ്പ വിതരണം നടത്തുന്നത്. 2022-23 സാമ്പത്തിക വർഷത്തിൽ 5.27 ലക്ഷം മൈക്രോ വായ്പകളാണ് ബാങ്ക് വിതരണം ചെയ്തിരിക്കുന്നത്. പരിസ്ഥിതി സുസ്ഥിരത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഇ-സിഗ്നേച്ചർ സംവിധാനത്തിന് രൂപം നൽകിയിരിക്കുന്നത്. ഇതിലൂടെ പേപ്പറുകളുടെ ഉപയോഗം പരമാവധി കുറയ്ക്കാൻ കഴിയുന്നതാണ്.

ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ഇസാഫ് ബാങ്കിന് നിലവിൽ 65 ലക്ഷം ഉപഭോക്താക്കളാണ് ഉള്ളത്. ഇവയിൽ 60 ശതമാനത്തോളം മൈക്രോ ബാങ്കിംഗ് ഉപഭോക്താക്കളാണ് ഇ-സിഗ്നേച്ചർ സംവിധാനത്തിലേക്ക് മാറിയിരിക്കുന്നത്. ‘ഇ-സിഗ്നേച്ചർ ആരംഭിച്ചതിലൂടെ പരിസ്ഥിതിയുടെ സുസ്ഥിരതയ്ക്കായി മികച്ച സംഭാവന നൽകാൻ ബാങ്കിന് സാധിച്ചിട്ടുണ്ട്. വനനശീകരണം, ജല ഉപയോഗം എന്നിവയും കുറയ്ക്കാൻ സാധിച്ചു. പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന കാർബൺ പുറന്തള്ളൽ കുറയ്ക്കാനും ഈ പദ്ധതി സഹായകമായിട്ടുണ്ട്’, ഇസാഫ് ബാങ്ക് മാനേജിംഗ് ഡയറക്ടറും, സിഒയുമായ കെ.പോൾ തോമസ് പറഞ്ഞു.

Also Read: നിയമത്തെ മാനിക്കുന്നത് ബലഹീനതയായി കാണരുതെന്ന് സിപിഎമ്മിനെ ഓർമിപ്പിക്കുന്നു: വി മുരളീധരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button