Latest NewsNewsBusiness

ലോക ബാങ്കിന് ഇനി പുതിയ തലവൻ! പ്രസിഡന്റായി ചുമതലയേറ്റ് അജയ് ബംഗ

അജയ്പാൽ സിംഗ് ബംഗ നിലവിൽ ജനറൽ അറ്റ്‌ലാന്റിക്കിലെ വൈസ് ചെയർമാനാണ്

ലോക ബാങ്കിന്റെ പുതിയ തലവനായി ഇന്ത്യൻ വംശജനായ അജയ് ബംഗ ചുമതലയേറ്റു. ലോക ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനമാണ് ഇനി മുതൽ അജയ് ബംഗ അലങ്കരിക്കുക. അഞ്ച് വർഷത്തേക്കാണ് നിയമനം. അമേരിക്കൻ പ്രസിഡന്റായ ജോ ബൈഡനാണ് അജയ് ബംഗയെ ലോക ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തത്. മുൻ പ്രസിഡന്റായിരുന്ന ഡേവിഡ് മൽപ്പാസ് കഴിഞ്ഞ ഏപ്രിലിൽ വിരമിച്ച സാഹചര്യത്തിലാണ് പുതിയ നിയമനം.

63- കാരനായ അജയ്പാൽ സിംഗ് ബംഗ നിലവിൽ ജനറൽ അറ്റ്‌ലാന്റിക്കിലെ വൈസ് ചെയർമാനാണ്. കൂടാതെ, 11 വർഷത്തോളം മാസ്റ്റർ കാർഡിന്റെ പ്രസിഡന്റും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒരു ദശാബ്ദതലേറെ നെസ്‌ലയുടെ മാർക്കറ്റിംഗ്, സെയിൽസ്, മാനേജ്മെന്റ് റോളുകളിലും ബംഗ ജോലി ചെയ്തിട്ടുണ്ട്. തുടർന്ന് പെപ്സികോ ഇങ്കിൽ ചേരുകയും കമ്പനിയുടെ ഫാസ്റ്റ് ഫുഡ് ഫ്രാഞ്ചൈസി ഇന്ത്യയിൽ ആരംഭിക്കാൻ സഹായിക്കുകയും ചെയ്തു.

Also Read: ‘അടുത്ത പി.എസ്.സി ചോദ്യം, പൊതുസ്ഥലത്തെ കൈക്രിയക്ക് പൂമാലയിട്ട് സ്വീകരിക്കപ്പെടുന്ന ആദ്യ സംസ്ഥാനം ഏത്? ഉത്തരം – കേരളം’

1996-ൽ സിറ്റി ഗ്രൂപ്പിൽ ജോലി ആരംഭിച്ച അദ്ദേഹം നാല് വർഷത്തിനുള്ളിൽ സിറ്റി ഫിനാൻഷ്യലിന്റെയും, യുഎസ് ഉപഭോക്തൃ അസറ്റ് വിഭാഗത്തിന്റെയും ബിസിനസ് മേധാവിയായി. 2005-ൽ ബാങ്കിന്റെ എല്ലാ അന്താരാഷ്ട്ര ഉപഭോക്തൃ പ്രവർത്തനങ്ങളും നയിക്കാൻ അദ്ദേഹത്തെ തിരഞ്ഞെടുത്തു. പിന്നീട് വിവിധ മേഖലകളിൽ അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അതേസമയം, വ്യാപാര മേഖലയിലെ ബൃഹത്തായ സംഭാവനകൾക്ക് 2016-ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button