വാഷിംഗ്ടണ്‍: അടിസ്ഥാന ആവശ്യങ്ങള്‍ക്കായി പണം ഇല്ലാത്ത അവസ്ഥയിലാണ് പാകിസ്ഥാന്‍. ഇതില്‍ നിന്ന് കരകയറാന്‍ നികുതിപ്പിരിവ് ഫലപ്രദമായി നടത്താന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് ലോക ബാങ്ക്.
ഒരു ഭാഗത്ത് മത തീവ്രവാദം പിടി മുറുക്കുന്നു, മറു ഭാഗത്ത് ഇമ്രാന്‍ ഖാനെ ജയിലില്‍ ആടച്ചതിന് ശേഷം രൂപപ്പെട്ട രാഷ്ട്രീയ അരക്ഷിതാവാസ്ഥ. ഇതിനിടയിലാണ് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി പാകിസ്ഥാനെ ബാധിച്ചിരിക്കുന്നത്. നിലവിലെ സ്ഥിതിയില്‍ നിന്ന് കരകയറണമെങ്കില്‍ നികുതിപ്പിരിവ് കൃത്യമായി നടപ്പിലാക്കുക മാത്രമാണ് മാര്‍ഗമെന്നും ഇപ്പോഴത്തെ നികുതിപ്പണം സാമ്പത്തിക ആവശ്യങ്ങള്‍ക്ക് പര്യാപ്തമല്ലെന്നും ലോകബാങ്ക് ഓര്‍മ്മപ്പെടുത്തി.
ആദായ നികുതി , വില്‍പ്പന നികുതി, കസ്റ്റംസ് തീരുവ എന്നിവയ്ക്ക് നല്‍കി വരാറുള്ള ഇളവുകള്‍ അവസാനിപ്പിക്കാനും ഭൂമിയുടെ ഉടമസ്ഥാവകാശ രേഖ ദേശീയ തിരിച്ചറിയല്‍ കാര്‍ഡുകളുമായും ബന്ധിപ്പിക്കാനും, വസ്തു നികുതി നിരക്കുകള്‍ വിപണി മൂല്യങ്ങളുമായി ബന്ധിപ്പിക്കാനും ലോകബാങ്ക് ആവശ്യപ്പെട്ടു.
Post Your Comments