NewsMobile PhoneTechnology

ആകർഷകമായ വിലയിൽ നോക്കിയ സി12 പ്രോ വിപണിയിലെത്തി, സവിശേഷതകൾ ഇവയാണ്

6.3 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

സ്മാർട്ട്ഫോൺ പ്രേമികളുടെ ലിസ്റ്റിലേക്ക് ഇടം പിടിക്കാൻ നോക്കിയയുടെ ഏറ്റവും പുതിയ ബഡ്ജറ്റ് ഹാൻഡ്സെറ്റ് വിപണിയിലെത്തി. ഇത്തവണ നോക്കിയ സി12 പ്രോ സ്മാർട്ട്ഫോണാണ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയത്. ഈ ഹാൻഡ്സെറ്റിന്റെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

6.3 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തനം. Unisoc SC9863A1 ആണ് പ്രോസസർ. 8 മെഗാപിക്സൽ സിംഗിൾ പിൻ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 5 മെഗാപിക്സലാണ് സെൽഫി ക്യാമറ. 4,000 എംഎഎച്ചാണ് ബാറ്ററി ലൈഫ്. 5.2 ബ്ലൂടൂത്ത് വേർഷനും, ടൈപ്പ് സി യുഎസ്ബി പോർട്ടും ഉൾക്കൊള്ളിച്ചിട്ടുണ്ട്. 2 ജിബി റാം പ്ലസ് 32 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന നോക്കിയ സി12 പ്രോ സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 7,999 രൂപയാണ്.

Also Read: നാല് വർഷമായി വളർച്ചാ ഹോർമോൺ ഗുളികകൾ കഴിപ്പിക്കുന്നു: അമ്മയ്ക്കെതിരെ ബാലാവകാശ കമ്മീഷനെ സമീപിച്ച് 16കാരി   

shortlink

Related Articles

Post Your Comments

Related Articles


Back to top button