Latest NewsNewsIndia

അപകടത്തിന്റെ കാരണം കോറമണ്ഡല്‍ എക്സ്പ്രസ്സിന്റെ പിഴവ്

 

ഭുവനേശ്വര്‍ : ഒഡീഷ ട്രെയിന്‍ ദുരന്തത്തിന് കാരണം ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസ് ട്രാക്ക് തെറ്റിച്ച് ഓടിയത് കൊണ്ടെന്ന് കണ്ടെത്തല്‍. 130 കിലോ മീറ്റര്‍ വേഗത്തിലെത്തിയ കോറമണ്ഡല്‍ എക്സ്പ്രസ് ചരക്ക് വണ്ടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. മെയിന്‍ ട്രാക്കിലൂടെയായിരുന്നു കോറമണ്ഡല്‍ എക്സ്പ്രസ് പോകേണ്ടതെങ്കിലും ലൂപ്പ് ട്രാക്കിലൂടെ മാറിയോടുകയായിരുന്നു. തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിനില്‍ ആദ്യം ഇടിച്ചു. കൂട്ടിയിടിയില്‍ കോറമണ്ഡല്‍ എക്സ്പ്രസിന്റെ 22 ബോഗികളും പാളം തെറ്റി. ഇതില്‍ മൂന്ന് ബോഗികള്‍ തൊട്ടടുത്ത ട്രാക്കിലൂടെ പോവുകയായിരുന്ന യശ്വന്ത്പുര്‍-ഹൗറ എക്സ്പ്രസിലേക്ക് വീണു. ഇതോടെ, കൃത്യമായ പാതയിലൂടെ പോവുകയായിരുന്ന ഹൗറ എക്സ്പ്രസിന്റെ നാല് ബോഗികളുടെ പാളം തെറ്റി.

Read Also: കുട്ടിയെ ഉപദ്രവിച്ചു: മദ്രസ അധ്യാപകനെതിരെ കേസ്

മാനുഷികമായ പിഴവാകാം ഈ ട്രാക്ക് മാറ്റത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍പ്പെട്ട് 261 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. 900ല്‍ അധികം പേര്‍ക്ക് പരിക്കേറ്റ് ചികിത്സയിലാണ്. സംഭവ സ്ഥലത്തെ രക്ഷാ പ്രവര്‍ത്തനം അവസാനിപ്പിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button