KozhikodeKeralaNattuvarthaLatest NewsNews

കോഴിക്കോട് വയോധിക വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ : അയൽവാസി പിടിയിൽ

ബലാത്സംഗ ശ്രമത്തിനിടെയുള്ള കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്

കോഴിക്കോട്: കോഴിക്കോട് വെള്ളയിൽ വയോധികയെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തനിച്ച് താമസിക്കുന്ന 74 കാരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, ബലാത്സംഗ ശ്രമത്തിനിടെയുള്ള കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തിൽ അയൽവാസിയായ രാജൻ കസ്റ്റഡിയിലുണ്ട്.

തിങ്കളാഴ്ച വൈകീട്ടോടെ വെള്ളയിൽ പൊലീസ് സ്റ്റേഷന് സമീപമുള്ള ശാന്തി നഗർ കോളനിയിൽ ആണ് സംഭവം. ഇവർ അനക്കമില്ലാതെ കിടക്കുന്നത് കണ്ട അയൽവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന്, ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Read Also : രാത്രിയില്‍ പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയ പതിനാറുകാരനെ തൊട്ടടുത്ത വീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കൊലപാതകമാണെന്ന് അയൽവാസികൾ പൊലീസിനോട് സംശയം പ്രകടപ്പിച്ചതിനെ തുടർന്ന് വെള്ളയിൽ പൊലീസ് കേസെടുത്തു. രാജനെ കസ്റ്റഡിയിലെടുത്തെങ്കിലും അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.

അയൽവാസികളിൽ നിന്ന് പൊലീസ് വിശദമായ വിവരശേഖരണം നടത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിനും ശാസ്ത്രീയ പരിശോധനകൾക്കും ശേഷം മാത്രമേ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാകൂവെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button