ErnakulamKeralaNattuvarthaLatest NewsNews

നഗ്‌നതയെ ലൈംഗികതയായി മാത്രം കാണാനാകില്ല: സ്ത്രീയുടെ നഗ്നമായ മാറിടം കാണിക്കുന്നത് അശ്ലീലമായി കാണരുതെന്ന് ഹൈക്കോടതി

കൊച്ചി: നഗ്‌നതയെ ലൈംഗികതയായി മാത്രം കാണാനാകില്ലെന്നും സ്ത്രീയുടെ നഗ്നമായ മാറിടം കാണിക്കുന്നത് അശ്ലീലമല്ലെന്നും ഹൈക്കോടതി. നഗ്നമായ മാറിടം കാണിക്കുന്നതോ അതിനെപ്പറ്റി വിവരിക്കുന്നതോ അശ്ലീലമോ ലൈംഗികതയോ ആയി കാണരുതെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് വ്യക്തമാക്കി. തന്റെ അർധനഗ്ന ശരീരത്തിൽ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച് വീഡിയോ ചിത്രീകരിച്ചതിന്റെ പേരിലുള്ള ക്രിമിനൽ കേസിൽ വനിതാ ആക്ടിവിസ്റ്റിനെ കുറ്റവിമുക്തയാക്കിയ ഉത്തരവിലായിരുന്നു കോടതി പരാമർശം.

തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് വനിതാ ആക്ടിവിസ്റ്റ് ഹൈക്കോടതിയെ സമീപിച്ചത്. പുരുഷന്റെ നഗ്നമായ മാറിടം അശ്ലീലമായി ആരും കാണുന്നില്ല. എന്നാൽ സ്ത്രീകളെ അങ്ങനെയല്ല പരിഗണിക്കുന്നത്. സ്ത്രീയുടെ നഗ്ന ശരീരത്തെ ചിലർ ലൈംഗികതക്കോ ആഗ്രഹപൂർത്തീകരണത്തിനോ ഉള്ള വസ്തുവായി കാണുന്നു. നഗ്നതയെ ലൈംഗികതയുമായി ബന്ധിപ്പിക്കരുതെന്നും കോടതി പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകം, ഗുണ്ടാത്തലവന്‍ മുക്താര്‍ അന്‍സാരി കുറ്റക്കാരനാണെന്ന് വിധിച്ച് ഉത്തര്‍പ്രദേശ് കോടതി

ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67-ാം വകുപ്പ് പ്രകാരവും കുട്ടികളെ ദുരുപയോഗം ചെയ്തതിന് ബാലനീതി നിയമത്തിലെ 75-ാം വകുപ്പ് പ്രകാരവുമാണ് വനിതാ ആക്ടിവിസ്റ്റിനെതിരെ കേസെടുത്തിരുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മുന്നിൽ ശരീര പ്രദർശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവല്ല സ്വദേശിയായ അഭിഭാഷകൻ പൊലീസിൽ പരാതി നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button