Latest NewsNewsTechnology

ഒരു വർഷത്തിലധികം വാലിഡിറ്റി, പ്രതിദിനം 2.5 ജിബി ഡാറ്റ! കിടിലൻ പ്ലാനുമായി ജിയോ

ഏറ്റവും ഉയർന്ന വാലിഡിറ്റി നൽകുന്ന ജിയോയുടെ വാർഷിക പ്ലാനാണ് 2,999 രൂപയുടേത്

ടെലികോം മേഖലയിൽ വമ്പൻ മുന്നേറ്റങ്ങൾ സൃഷ്ടിച്ച സേവന ദാതാക്കളാണ് റിലയൻസ് ജിയോ. ഉപഭോക്താക്കളുടെ ബഡ്ജറ്റിന് അനുസരിച്ച് നിരവധി പ്ലാനുകൾ ഇതിനോടകം തന്നെ ജിയോ അവതരിപ്പിച്ചിട്ടുണ്ട്. ഇത്തവണ ദീർഘകാല പ്ലാനുകൾ നോക്കുന്നവരെ ലക്ഷ്യമിട്ടാണ് ജിയോ പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. ദീർഘകാല വാലിഡിറ്റി ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ 2,999 രൂപയുടെ പ്ലാനാണ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാനിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പരിചയപ്പെടാം.

ഏറ്റവും ഉയർന്ന വാലിഡിറ്റി നൽകുന്ന ജിയോയുടെ വാർഷിക പ്ലാനാണ് 2,999 രൂപയുടേത്. ഈ പ്ലാനിൽ ഇടയ്ക്കിടെ ജിയോ പുതിയ പരിഷ്കരണങ്ങൾ നടത്താറുണ്ട്. ഏറ്റവും ഒടുവിൽ നടത്തിയ മാറ്റം അനുസരിച്ച്, 365 ദിവസത്തെ വാലിഡിറ്റിയോടൊപ്പം, 23 ദിവസത്തെ ബോണസ് വാലിഡിറ്റിയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇതോട, 388 ദിവസം വാലിഡിറ്റി സ്വന്തമാക്കാൻ കഴിയുന്നതാണ്. ഈ വാർഷിക പ്ലാനിൽ അൺലിമിറ്റഡ് വോയിസ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2.5 ജിബി ഡാറ്റ എന്നിവ ലഭ്യമാണ്. ആകെ നൽകുന്ന 912.5 ജിബി ഡാറ്റയ്ക്കൊപ്പം 75 ജിബി അധിക ഡാറ്റയും ജിയോ നൽകുന്നുണ്ട്. അതേസമയം, അധിക ചെലവില്ലാതെ ജിയോ സിനിമ, ജിയോ ടിവി, ജിയോ ക്ലൗഡ്, ജിയോ സെക്യൂരിറ്റി എന്നീ പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസും ലഭിക്കും.

Also Read: വയോധികന്റെ  എടിഎം കാർഡ് മോഷ്ടിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്തു: യുവതി പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button