Latest NewsKeralaNews

നിറകണ്ണുകളാൽ വിതുമ്പി സുരേഷ് ഗോപി: കൊല്ലം സുധിയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് താരങ്ങൾ

തൃശ്ശൂർ: ടെലിവിഷൻ താരം കൊല്ലം സുധിയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് സിനിമ-സീരിയൽ താരങ്ങൾ. നിരവധി താരങ്ങളും ജനങ്ങളുമാണ് കക്കനാട് നടന്ന പൊതുദർശനത്തിൽ പ്രിയ സഹപ്രവർത്തകനെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിയത്. നിറകണ്ണുകളാൽ വിതുമ്പി സിനിമാ താരം സുരേഷ് ഗോപി കൊല്ലം സുധിയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.

Read Also: നഗ്‌നതയെ ലൈംഗികതയായി മാത്രം കാണാനാകില്ല: സ്ത്രീയുടെ നഗ്നമായ മാറിടം കാണിക്കുന്നത് അശ്ലീലമായി കാണരുതെന്ന് ഹൈക്കോടതി

നടൻ ഹരിശ്രീ ആശോകൻ, ടെലിവിഷൻ അവതാരക ലക്ഷ്മി നക്ഷത്ര, ലക്ഷ്മിപ്രിയ തുടങ്ങി നിരവധി പേർ കൊല്ലം സുധിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. തന്റെ അവസാന പരിപാടിയിൽ സുരേഷ് ഗോപിയേയും ജഗദീഷിനേയും അനുകരിച്ചാണ് കൊല്ലം സുധി കാണികളുടെ കയ്യടി നേടിയത്.

തിങ്കളാഴ്ച പുലർച്ചെയാണ് കൊല്ലം സുധിയ്ക്ക് അപകടം ഉണ്ടായത്. പുലർച്ചെ നാലരയോടെ തൃശ്ശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ വച്ചായിരുന്നു അപകടം. വടകരയിൽ നിന്ന് പരിപാടി കഴിഞ്ഞ് തിരികെ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. നടൻ സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.

Read Also: രാത്രിയില്‍ പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയ പതിനാറുകാരനെ തൊട്ടടുത്ത വീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button