Latest NewsNewsIndia

സമുദ്രാന്തര ഭാഗത്തും ശക്തി തെളിയിച്ച് ഇന്ത്യൻ നാവികസേന, ടോർപ്പിഡോ പരീക്ഷണം വൻ വിജയകരം

ജലത്തിന്റെ ഉപരിതലത്തിലോ, ജലത്തിനടിയിലോ ശത്രുവിന്റെ നീക്കങ്ങളെ പരാജയപ്പെടുത്തുന്ന സംവിധാനമാണ് ടോർപ്പിഡോകൾ

സമുദ്രാന്തര ഭാഗത്തും ചുവടുകൾ ശക്തമാക്കി ഇന്ത്യൻ നാവികസേന. ഇത്തവണ നടത്തിയ ടോർപ്പിഡോ പരീക്ഷണം വൻ വിജയകരമായതോടെയാണ് സമുദ്രാന്തര ഭാഗത്തും നാവികസേന കരുത്ത് തെളിയിച്ചിരിക്കുന്നത്. ഇന്ത്യൻ നാവികസേനയ്ക്കായി ഡിആർഡിഒ വികസിപ്പിച്ചെടുത്ത ഹെവി വെയിറ്റ് ടോർപ്പിഡോകളാണ് പരീക്ഷിച്ചത്. ഇവ വിമാനവാഹിനികളിലോ അന്തർവാഹിനികളിലോ ആവശ്യാനുസരണം സജ്ജീകരിക്കാൻ കഴിയുന്നതാണ്.

ജലത്തിന്റെ ഉപരിതലത്തിലോ, ജലത്തിനടിയിലോ ശത്രുവിന്റെ നീക്കങ്ങളെ പരാജയപ്പെടുത്തുന്ന സംവിധാനമാണ് ടോർപ്പിഡോകൾ. സിഗരറ്റിന്റെ ആകൃതിയിലുള്ള ടോർപ്പിഡോകൾ, ആയുധങ്ങൾ കൃത്യ സ്ഥാനത്ത് എത്തിക്കുകയും നിയന്ത്രിത സ്ഫോടനത്തിലൂടെ ശത്രുവിന്റെ നീക്കങ്ങളെ തകർക്കുകയും ചെയ്യും. ടോർപ്പിഡോകളുടെ വിജയകരമായ പരീക്ഷണം സമുദ്രാന്തര ഭാഗത്തും സൈനികശക്തി എത്തിക്കുന്നതിനുള്ള സുപ്രധാന നാഴികക്കല്ലായിട്ടാണ് നാവികസേന വിശേഷിപ്പിച്ചിരിക്കുന്നത്. സമുദ്രാന്തര രംഗത്ത് കൂടുതൽ കരുത്താർജ്ജിക്കാൻ ഇതിനോടകം തന്നെ നിരവധി പരീക്ഷണങ്ങൾ ഇന്ത്യൻ നാവികസേന വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.

Also Read: ട്വിറ്ററിന്റെ തലപ്പത്ത് ഇനി പെൺകരുത്ത്, ലിൻഡ യക്കാരിനോ പുതിയ സിഇഒ ആയി ചുമതലയേറ്റു

shortlink

Related Articles

Post Your Comments

Related Articles


Back to top button