Latest NewsNewsIndia

ബ്രിജ് ഭൂഷനെതിരെ പരാതി നൽകിയ പെൺകുട്ടി മൊഴി മാറ്റി, പോക്‌സോ നിലനിൽക്കില്ല?: റിപ്പോർട്ട്

ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ പോക്‌സോ കേസ് ഉണ്ടാകില്ലെന്ന് റിപ്പോർട്ട്. ബ്രിജ് ഭൂഷനെതിരെ നൽകിയ പരാതി പെൺകുട്ടി പിൻവലിച്ചതായി റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ഡബ്ല്യുഎഫ്‌ഐ പ്രസിഡന്റിനെതിരായ ലൈംഗികാതിക്രമക്കേസ് നിലനിൽക്കില്ലെന്ന് പോലീസ് അറിയിച്ചത്. ലൈംഗിക അതിക്രമം നടത്തിയെന്ന് പരാതി നല്‍കിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് മൊഴി തിരുത്തിയത്. പുതിയ മൊഴി മജിസ്‌ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തി.

അതേസമയം, ബ്രിജ് ഭൂഷൺ സിംഗിന്റെ വീട്ടിലെത്തി പോലീസ് പന്ത്രണ്ടോളം പേരുടെ മൊഴിയെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പരാതിക്കാരി മൊഴി മാറ്റിയതായി റിപ്പോർട്ട് വന്നത്. ഉത്തർപ്രദേശിലെ ഗോണ്ടയിലുള്ള വീട്ടിലാണ് ഡൽഹി പൊലീസെത്തിയത്. ബ്രിജ് ഭൂഷൺ സിംഗിന്റെ അനുയായികളെയും പൊലീസ് ചോദ്യം ചെയ്തു.

ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ സിങിനെക്കുറിച്ച് 2021ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പരാതിപ്പെട്ടതായി വനിതാ ഗുസ്തി താരം പറഞ്ഞിരുന്നു. ഏപ്രിൽ 28ന് ഫയൽ ചെയ്യപ്പെട്ട എഫ്‌ഐആറിലാണ് വനിതാ ഗുസ്തിതാരം നരേന്ദ്രമോദിയെ 2021ൽ സമീപിച്ചതായുള്ള പരാമർശമുള്ളത്. ബ്രിജ് ഭൂഷൻ ലൈംഗികമായി ചൂഷണം ചെയ്‌തെന്നും ഇത് തനിക്ക് വലിയ മാനസികാഘാതമുണ്ടാക്കിയെന്നും 2021ൽ താൻ പ്രധാനമന്ത്രിയോട് പറഞ്ഞെന്നാണ് വനിതാ ഗുസ്തി താരം ആരോപിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button