Latest NewsNewsBusiness

എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാൻ ഇനി യുപിഐ സേവനം പ്രയോജനപ്പെടുത്താം, പുതിയ സംവിധാനവുമായി ഈ ബാങ്ക്

ഓരോ ഇടപാടിലും പരമാവധി 5,000 രൂപ വരെ പിൻവലിക്കാൻ കഴിയും

ഡെബിറ്റ് കാർഡ് ഉപയോഗിച്ച് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ, യുപിഐ ഉപയോഗിച്ചും എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാനുള്ള അവസരമാണ് ഇത്തവണ പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു പൊതുമേഖലാ ബാങ്ക് ഇന്റർ ഓപ്പണർബിൾ കാർഡ്ലെസ് ക്യാഷ് പിൻവലിക്കാനുള്ള അവസരം ഒരുക്കുന്നത്.

യുപിഐ ഉപയോഗിച്ച് പ്രതിദിനം രണ്ട് ഇടപാടുകളാണ് നടത്താൻ സാധിക്കുക. ഓരോ ഇടപാടിലും പരമാവധി 5,000 രൂപ വരെ പിൻവലിക്കാൻ കഴിയും. ബാങ്ക് ഓഫ് ബറോഡയുടെ എടിഎമ്മുകളിൽ നിന്ന് മറ്റ് ബാങ്കുകളുടെ ഉപഭോക്താക്കൾക്കും ഡെബിറ്റ് കാർഡ് ഉപയോഗിക്കാതെ തന്നെ യുപിഐ ഉപയോഗിച്ച് പണം പിൻവലിക്കാൻ കഴിയുന്നതാണ്. യുപിഐ ഉപയോഗിച്ച് പണം എങ്ങനെ പിൻവലിക്കണമെന്ന് പരിചയപ്പെടാം.

Also Read: എഐ ക്യാമറ മിഴിതുറന്നപ്പോള്‍ വെറും 48 മണിക്കൂറിനിടെ പിഴ ചുമത്തിയത് അഞ്ചര കോടി രൂപ

ബാങ്ക് ഓഫ് ബറോഡയുടെ എടിഎമ്മിൽ നിന്നും ‘യുപിഐ ക്യാഷ് പിൻവലിക്കൽ’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് ആവശ്യമായ തുക രേഖപ്പെടുത്തിയ ശേഷം, എടിഎം സ്‌ക്രീനിൽ കാണുന്ന ക്യുആർ കോഡ്, ഐസിസിഡബ്ല്യു പ്രവർത്തനക്ഷമമാക്കിയിട്ടുള്ള യുപിഐ ആപ്പ് ഉപയോഗിച്ച് സ്കാൻ ചെയ്യുക. പിന്നീട് ഉപഭോക്താവിന്റെ യുപിഐ പിൻ നൽകിയതിനു ശേഷം നടപടിക്രമങ്ങൾ പൂർത്തീകരിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button