KeralaLatest NewsNews

യുഎസ്, ക്യൂബ സന്ദർശനം: വിദേശ യാത്രയ്ക്ക് തയ്യാറെടുത്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: യുഎസ്, ക്യൂബ സന്ദർശനത്തിനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. നാളെ പുലർച്ചെ അദ്ദേഹം യുഎസ്, ക്യൂബ സന്ദർശനത്തിനായി പുറപ്പെടും. ലോകകേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനം ജൂൺ 10ന് രാവിലെ ടൈം സ്‌ക്വയറിലെ മാരിയറ്റ് മാർക്ക് ക്വീയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സ്പീക്കർ എ എൻ ഷംസീർ അധ്യക്ഷനാകുന്ന ചടങ്ങിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ഉൾപ്പെടെയുള്ള പ്രമുഖരും ലോകകേരള സഭാ അംഗങ്ങളും ചീഫ് സെക്രട്ടറി ഡോ വി പി ജോയി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും.

Read Also: ‘ഞാൻ തിരഞ്ഞെടുത്തത് സ്വന്തം നാടിന്റെ സംസ്കാരത്തിനുചേരുന്ന വേഷം’: വിമർശകരുടെ വായടപ്പിച്ച് ഭാഗ്യ സുരേഷ് ഗോപി

ജൂൺ ഒമ്പതിന് വെള്ളിയാഴ്ച ന്യൂയോർക്കിലെ 9/11 മെമ്മോറിയൽ മുഖ്യമന്ത്രി സന്ദർശിക്കും. തുടർന്ന് യുഎൻ ആസ്ഥാനത്തും മുഖ്യമന്ത്രി സന്ദർശനം നടത്തും. ജൂൺ 11ന് മാരിയറ്റ് മാർക്ക് ക്വീയിൽ ചേരുന്ന ബിസിനസ് ഇൻവെസ്റ്റ്മെന്റ് മീറ്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അമേരിക്കയിലെ മലയാളി നിക്ഷേപകർ, പ്രമുഖ പ്രവാസി മലയാളികൾ, ഐടി വിദഗ്ധർ, വിദ്യാർഥികൾ, വനിതാ സംരംഭകർ എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. അന്ന് വൈകീട്ട് ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും.

ജൂൺ 12 ന് വാഷിംഗ്ടൺ ഡിസിയിൽ ലോകബാങ്ക് സൗത്ത് ഏഷ്യ മേഖലാ വൈസ് പ്രസിഡന്റ് മാർട്ടിൻ റെയിസറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ജൂൺ 13ന് മാരിലാൻഡ് വേസ്റ്റ് മാനേജ്മെൻറ് സംവിധാനങ്ങൾ നേരിട്ട് സന്ദർശിച്ച് മനസ്സിലാക്കും. ജൂൺ 14 ന് ന്യൂയോർക്കിൽ നിന്നും ഹവാനയിലേക്ക് തിരിക്കും. ജൂൺ 15, 16 തീയതികളിൽ ഹവാനയിലെ വിവിധ പരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുക്കും. വിവിധ പ്രമുഖരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. ജോസ് മാർട്ടി ദേശീയ സ്മാരകം അടക്കമുള്ള ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിക്കും.

Read Also: ബിപോർജോയ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു: തീരപ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button