KeralaLatest NewsNews

അരിക്കൊമ്പനെ തിരികെ എത്തിക്കണമെന്ന് ചിന്നക്കനാല്‍ പ്രദേശവാസികള്‍

ഇടുക്കി : അരിക്കൊമ്പനെ തിരികെ എത്തിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചിന്നക്കനാല്‍ പ്രദേശവാസികള്‍ സൂചനാ സമരം നടത്തി. ചിന്നകനാലിലെ മുതുവാന്‍ വിഭാഗത്തില്‍പ്പെട്ടവരാണ് സമരവുമായി രംഗത്തെത്തിയത്. അരിക്കൊമ്പന്റെ ആരോഗ്യത്തിന് ദോഷകരമാകുന്ന രീതിയില്‍ ഇനിയും നടപടികള്‍ ഉണ്ടായാല്‍ സമരം ശക്തമാക്കുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

Read Also: ബിയർ കയറ്റി വന്ന ട്രക്ക് മറിഞ്ഞു: റോഡിൽ വീണ ബോട്ടിലുകൾ എടുക്കാൻ ഓടിക്കൂടി നാട്ടുകാർ

ചിന്നക്കനാല്‍ സൂര്യനെല്ലി- സിങ്കുകണ്ടം പാതയിലാണ് സൂചന സമരവുമായി വനവാസികള്‍ ഒത്തു കൂടിയത്. തുടര്‍ച്ചയായ മയക്കുവെടികളും, ആവാസവ്യവസ്ഥയിലെ മാറ്റവും ആനയുടെ ആരോഗ്യ സ്ഥിതിയെ കാര്യമായി ബാധിച്ചെന്നാണ് ഇവരുടെ ആരോപണം. തുമ്പികൈയിലെ മുറിവ് അപകടകരമായ രീതിയിലേക്ക് മാറിയതായും ഇവര്‍ പറയുന്നു. അരിക്കൊമ്പനെ ജനിച്ച് വളര്‍ന്ന മതികെട്ടാന്‍ വനമേഖലയ്ക്ക് തിരികെ എത്തിയ്ക്കണമെന്നും കൃത്യമായ ചികിത്സ നല്‍കണമെന്നുമാണ് ഇവരുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button