Latest NewsNewsLife Style

ശനിദോഷം വിടാതെ പിന്തുടരുന്നുണ്ടോ? പരിഹാരം ഇങ്ങനെ

നിങ്ങളുടെ സന്തോഷപ്രദമായ ജീവിതത്തെ തകര്‍ക്കുന്ന അവസ്ഥയാണ് ശനിദോഷം. ഒരു രാശിയിൽ ശനി അനുകൂലമല്ലാത്ത സ്ഥാനങ്ങളിൽ നിൽക്കുന്നതിനെയാണ് ശനിദോഷം എന്ന് പറയുന്നത്. ഏഴരശനി, കണ്ടകശനി എന്നിങ്ങനെ പലവിധത്തിലുണ്ട് ശനിദോഷം. ഒരാളുടെ ജന്മക്കൂറിൻ്റെ 4,7,10 എന്നീ ഭാവങ്ങളിൽ ശനി നിന്നാൽ അതിനെ കണ്ടകശനി എന്ന് പറയാം. ഒരാൾ ജനിച്ച കൂറിൻ്റെ 12 ലും ജനിച്ചകൂറിലും ജനനക്കൂറിൻ്റെ 2 ലും ഗ്രഹചാരവശാൽ ശനി വരുന്ന തുടര്‍ച്ചയായ ഏഴരവര്‍ഷത്തെയാണ് ഏഴരശനി എന്നു പറയുന്നത്.

കുടുംബാന്തരീക്ഷത്തെയാണ് ശനിദോഷം കൂടുതലായി ബാധിക്കുന്നത്. ദാമ്പത്യവിഷയങ്ങള്‍, മാനസിക സംഘര്‍ഷം, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തുടങ്ങിയവ നിരന്തരമായി അലട്ടുന്നുണ്ടെങ്കിൽ ഒരു പക്ഷേ ശനിദോഷം കാരണമായേക്കാം. കൂടാതെ ഉദ്യോഗത്തിൽ സംതൃപ്തി ഉണ്ടാകില്ല, മാതാപിതാക്കളുമായി പ്രശ്നം എന്നിവയും ശനിദോഷത്തിൻ്റെ ഫലങ്ങളാണ്.

ശനിദോഷം പരിഹാരമാര്‍ഗങ്ങള്‍

  • എല്ലാ ശനിയാഴ്ചയും ശിവക്ഷേത്രത്തിൽ എള്ള്, പാൽ എന്നിവ സമര്‍പ്പിക്കുന്നത് ഉത്തമമാണ്.
  • ആൽമരത്തിന് കഴിൽ ഒരു ശിവലിംഗം പ്രതിഷ്ഠിച്ച് എല്ലാ ദിവസവും പൂജിക്കുക.
  •   അമാവാസി ദിനത്തിൽ പിതൃദോഷ പരിഹാരം നടത്തുക.
  • പൂയം, അനിഴം, ഉത്രം, പൂരുരുട്ടാതി എന്നീ നക്ഷത്രം വരുന്ന ദിനത്തിൽ എണ്ണ, മരുന്ന് തുടങ്ങിയവ ദാനം ചെയ്യുക. കൂടാതെ ഉപ്പ്, എള്ള് എന്നിവ ദാനം ചെയ്യുന്നതും ഉത്തമമാണ്.
  • എള്ള്, ഉഴുന്ന്, പഞ്ചസാര എന്നിവ പ്രഭാതത്തിൽ ഉറുമ്പുകള്‍ക്ക് നൽകുക.
  • അഞ്ച് ഉഴുന്ന് നദിയിൽ ഒഴുക്കുന്നതും ഫലപ്രദമാണ്.
  • നിത്യേന പ്രഭാത ഭക്ഷണത്തിന് മുൻപ് കുരുമുളക് കഴിക്കുക.
  • നിങ്ങളുടെ ഭക്ഷണത്തിൽ കുരുമുളക്, ഇന്ദുപ്പ് എന്നിവ ചേര്‍ക്കുക. ശേഷം കഴിക്കുക.
  • എല്ലാ ദിവസവും ഉറങ്ങുന്നതിന് മുൻപ് നഖത്തിലും, കൈകളിലും, പാദത്തിലും എണ്ണ പുരട്ടുക.
  • എല്ലാ ദിവസവും ശനി സ്തോത്രം ജപിക്കുക.

ശനി സ്തോത്രം

‘നീലാംജന സമാഭാസം രവിപുത്രം യമാഗ്രജം

ഛായാമാര്‍താണ്ഡസംഭൂതം തം നമാമി ശനൈശ്ചരം’

shortlink

Related Articles

Post Your Comments

Related Articles


Back to top button