KeralaLatest NewsNews

പാതിവഴിയിൽ പഠനം മുടങ്ങിയവരാണോ: ഹോപ്പ് പദ്ധതിയുമായി കേരളാ പോലീസ്

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പഠനം പാതിവഴിയിൽ മുടങ്ങിയവർക്കും ഇക്കഴിഞ്ഞ പൊതുപരീക്ഷയിൽ പരാജയപ്പെട്ടവർക്കും സൗജന്യമായി തുടർപഠനം സാധ്യമാക്കുന്നതിന് അവസരമൊരുക്കി കേരളാ പോലീസ്. ഇതിനായി കേരള പോലീസിന്റെ ഹോപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. പഠനം പൂർത്തിയാക്കാൻ കഴിയാതെ പോയ 18 വയസ്സിനു താഴെയുള്ളവർക്ക് അതത് ജില്ലയിൽ വച്ചാണ് പരിശീലനം. താൽപര്യമുള്ളവർ 9497900200 എന്ന നമ്പരിൽ ബന്ധപ്പെട്ട് ജൂൺ 25ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.

Read Also: നിനക്കെന്താ ഭർത്താവിന്റെ കാര്യങ്ങൾ നോക്കണോ, കൊച്ചിന് പാലു കൊടുക്കണമായിരുന്നോ? മൂന്നാം ക്ലാസിലെ കുട്ടിയോട് അദ്ധ്യാപിക

വിദഗ്ധരായ അധ്യാപകരുടെ ക്ലാസുകളും മെന്റിംഗ്, മോട്ടിവേഷൻ പരിശീലനങ്ങളും ഹോപ്പ് പദ്ധതിയുടെ ഭാഗമാണ്. പഠനം പൂർത്തിയാക്കാൻ കഴിയാതെപോയ നിരവധി കുട്ടികൾ പോലീസിന്റെ ഈ പദ്ധതിയിലൂടെ പഠിച്ച് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ വിജയിച്ചിട്ടുണ്ട്.

Read Also: അമല്‍ജ്യോതിയിലെ വിദ്യാര്‍ത്ഥിനിയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും: വിദ്യാര്‍ത്ഥി സമരം പിന്‍വലിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button