KeralaLatest NewsNews

നിനക്കെന്താ ഭർത്താവിന്റെ കാര്യങ്ങൾ നോക്കണോ, കൊച്ചിന് പാലു കൊടുക്കണമായിരുന്നോ? മൂന്നാം ക്ലാസിലെ കുട്ടിയോട് അദ്ധ്യാപിക

ക്ലാസ്സ്‌ മുറികളിൽ നിങ്ങൾ കൈകാര്യം ചെയ്യുന്നത് കേവലം വസ്തുക്കളെയല്ല, മനസ്സുകളെയാണ്: വ്യത്യസ്തമായ ഒരു കുറിപ്പുമായി ഡോ. അനുജ

കോട്ടയം : കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ ശ്രദ്ധ സതീഷിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ കുട്ടിക്കാലത്ത്  മനസ്സിൽ തട്ടിയ  ചില വേദനകൾ പങ്കുവച്ച് എഴുത്തുകാരിയും അധ്യാപികയുമായ ഡോ. അനുജ ജോസഫ്.

read also: അമല്‍ജ്യോതിയിലെ വിദ്യാര്‍ത്ഥിനിയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും: വിദ്യാര്‍ത്ഥി സമരം പിന്‍വലിച്ചു

കുറിപ്പ്

കോട്ടയം കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ ശ്രദ്ധ സതീഷിന്റെ മരണവുമായി ബന്ധപ്പെട്ടു,

വർഷങ്ങൾക്ക് മുൻപേ എന്റെ പഠനകാലത്തു നടന്ന ഒരു സംഭവം പങ്കു വയ്ക്കുകയാണ്.
ഞാനന്നു മൂന്നിലൊ നാലാം തരത്തിലോ പഠിച്ചിരുന്നുവെന്നാണ് ഓർമ. പതിവ് ചോദ്യപരിപാടിയുമായി ടീച്ചർ ഞങ്ങളുടെ ക്ലാസ്സിലേയ്ക്ക് എത്തി,
ചോദ്യങ്ങൾക്കു ഉത്തരം പറയാനാകാതെ കണ്ണുംമിഴിച്ചു നിന്ന എന്നോടായി ടീച്ചറുടെ അരിശം
‘നിനക്കെന്താ ഭർത്താവിന്റെ കാര്യങ്ങൾ നോക്കണമായിരുന്നോ?
അതോ കൊച്ചിന് പാലു കൊടുക്കണമായിരുന്നോ?

സമയമില്ലേ പഠിക്കാനായിട്ട്, രാവിലെ കഴിക്കാൻ മറന്നോ, ഒരുങ്ങി കെട്ടി വന്നോളും,,,,
ഇത്യാദി വാക്കുകളാൽ ഉറഞ്ഞു തുള്ളുകയായിരുന്നു അവരപ്പോൾ,
ടീച്ചറുടെ ക്രൂരമായ വാക്കുകളിലെ തമാശ ആസ്വദിച്ചു ചിരിച്ച സഹപാഠികൾ,,, അവർക്കിടയിൽ കരച്ചിലടക്കാൻ പാടു പെട്ട ഞാൻ,,,ഇന്നലെയെന്ന പോലെ ആ രംഗം മനസ്സിലുണ്ട്, അന്നത്തെ ആ അപമാനവും വേദനയും ഏൽപ്പിച്ച മുറിവും.
ചില വാക്കുകൾ മറ്റുള്ളവർക്ക് നിസ്സാരമാണ്, പറഞ്ഞേച്ചു അവർക്കങ്ങു പോയാൽ മതി.
പക്ഷെ ആ വാക്കുകൾ ഏൽപ്പിക്കുന്ന മുറിവിന്റെ ആഴം ഇത്തരക്കാർ ഓർക്കത്തുമില്ല.
എന്തു കേട്ടാലും Never mind attitude ൽ മുന്നോട്ടു പോകുന്ന ഒരു കൂട്ടരുണ്ട്. എല്ലാവർക്കും അതെ സ്വഭാവം ആകണമെന്നില്ല. പെട്ടെന്ന് ഇമോഷണൽ ആകുന്ന ഒരാളുടെ മനസ്സിൽ കാര്യം എത്ര നിസ്സാരം ആയാലും മാനസികമായി അവരെ അതുലയ്ക്കും.

ഇന്നത്തെ പിള്ളേരോട് ഒന്നും പറഞ്ഞിട്ട് കഥയില്ല, അനുസരണയില്ല, അതില്ല, ഇതില്ലായെന്നൊക്കെ പറയാൻ വരട്ടെ.
വളരെയധികം ടെക്നോളജി അപ്ഡേറ്റഡ് ആണ് നമ്മുടെ കുഞ്ഞുങ്ങൾ എന്നൊക്കെ പറയുമ്പോഴും, മാനസികമായി തകർന്നു പോകുന്നവരാണ് അധികവും, mentally stable അല്ല എന്നു സാരം.

ഒരു ചെറിയ വിഷമം പോലും താങ്ങാൻ കഴിയാതെ പോകുന്നു.
പഠനത്തിൽ മികവ് പുലർത്താൻ എല്ലാവർക്കും ഒരേ പോലെ കഴിയണമെന്നില്ല, ഇവിടെ ഒരു നല്ല ഒരധ്യാപകനോ /അധ്യാപികയ്‌ക്കോ ചെയ്യാൻ കഴിയുന്നത് ഇത്രയുള്ളൂ
ആ കുഞ്ഞുങ്ങളുടെ മനസ്സറിഞ്ഞു തങ്ങളാൽ കഴിയും വിധം സപ്പോർട്ട് നൽകുക.
തോൽവികളിൽ നിന്നും വിജയിച്ചു വരാൻ അവരെ പ്രാപ്തരാക്കി മാറ്റുക. മറിച്ചു ആക്രോശങ്ങൾ നടത്തി വിദ്യാർത്ഥികളെ നിലംപരിശാക്കിയെന്നു കരുതിയല്ല തൃപ്തിപ്പെടേണ്ടത്.
നിലവിൽ കോളേജ് അധികൃതർക്കു വിദ്യാർത്ഥികളോടുള്ള സമീപനത്തിൽ വന്ന പിഴവാണ് ശ്രദ്ധയുടെ മരണകാരണമെന്ന് ആരോപിക്കപ്പെടുമ്പോഴും,
ഒന്നേ പറയാനുള്ളു
പറയുന്ന വാക്കുകൾ നിസ്സാരമെന്നാലും കേൾക്കുന്നവന്റെ മാനസിക നില തകർക്കുന്നതാകരുത്.
ക്ലാസ്സ്‌ മുറികളിൽ നിങ്ങൾ കൈകാര്യം ചെയ്യുന്നത് കേവലം വസ്തുക്കളെയല്ല, മനസ്സുകളെയാണ്.
#sradha #sradhasatheesh #suicide #AmalJyothiCollegeOfEngineering #kerala
Dr. Anuja Joseph,
Trivandrum

shortlink

Related Articles

Post Your Comments

Related Articles


Back to top button