KeralaLatest NewsNews

‘സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ വാണ്ടഡ് പോസ്റ്റര്‍ വരെ മത തീവ്രവാദികള്‍ ഇറക്കി’: രേഷ്മ മറിയം ജോയ്

അമല്‍ ജ്യോതി കോളജില്‍ നടന്ന മാര്‍ച്ചിനിടെ വിദ്യാര്‍ത്ഥികള്‍ക്കെതിരായ അധിക്ഷേപ പോസ്റ്റുകള്‍ക്കെതിരെ ഡിവൈഎഫ്‌ഐ നേതാവ് രേഷ്മ മറിയം റോയ്. അമല്‍ജ്യോതി സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ സോഷ്യൽ മീഡിയകളിൽ ഉയരുന്ന അധിക്ഷേപ പോസ്റ്റുകള്‍ക്കെതിരെയാണ് രേഷ്മ ശബ്ദമുയർത്തുന്നത്. വിദ്യാര്‍ത്ഥി സമരത്തെ വര്‍ഗീയത ഇറക്കി നേരിടാനുള്ള ശ്രമമാണ് അമല്‍ ജ്യോതിയില്‍ കാണുന്നതെന്നും ശ്രദ്ധയുടെ മരണത്തിന് കാരണക്കാരായവരെ വെള്ളപൂശാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ഡിവൈഎഫ്‌ഐ നേതാവ് കുറ്റപ്പെടുത്തി.

സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ വാണ്ടഡ് പോസ്റ്റര്‍ വരെ മത തീവ്രവാദികള്‍ ഇറക്കിയ സംഭവമാണ് അമല്‍ ജ്യോതിയിലേത്. ശ്രദ്ധയുടെ മരണത്തിന് കാരണക്കാരായവരെ വെള്ളപൂശാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കും. അത്തരത്തിലാണ് ചിലരുടെ പ്രതികരണമെന്നും രേഷ്മ മറിയം ജോയ് വിമര്‍ശിച്ചു. എന്തിനാണ് അറിഞ്ഞുകൊണ്ട് ഇങ്ങനുള്ള കോളേജിൽ മക്കളെ വിട്ടത് എന്നാണ് ചിലർ പ്രതികരിക്കുന്നതെന്ന് ഇവർ ചൂണ്ടിക്കാട്ടി.

‘ഇത്തരം കോളേജിൽ വിട്ടെങ്കിൽ മാത്രമേ മക്കൾ വഴി തെറ്റാതെ വളരു, അഴിഞ്ഞാടി നടക്കാൻ ഇത് സർക്കാർ കോളേജ് അല്ല! എന്ന് തുടങ്ങി അച്ഛനും അമ്മയും ഏറെ പ്രതീക്ഷയോടെ വളർത്തിയ ഒരു കുഞ്ഞിന്റെ ജീവൻ പോവാൻ കാരണക്കാരായവന്മാരെ വെള്ള പൂശാൻ ഇറങ്ങുന്നവർ സുലഭമായുള്ളിടത്തോളം കാലം ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കും, അങ്ങനെ ഉണ്ടാവാതിരിക്കട്ടെ. ന്യായമായ ഒരു വിദ്യാർത്ഥി സമരത്തെ വർഗീയത ഇറക്കി നേരിടാനുള്ള ശ്രമമാണ് അമൽ ജ്യോതിയിൽ കാണുന്നത്. സമരം ചെയ്യുന്ന വിദ്യാർത്ഥികളുടെ വാണ്ടഡ് പോസ്റ്റർ വരെ മത തീവ്രവാദികൾ ഇറക്കിയത് കണ്ടു. ക്രിസംഘികളെ മുളയിലേ നുള്ളുക എന്ന ഘട്ടം അവസാനിച്ചു. അവർ വർഗീയതയുടെ അമൂർത്ത രൂപം സ്വീകരിച്ച് വളർന്നു കഴിഞ്ഞു’, രേഷ്മ പറഞ്ഞു.

shortlink

Post Your Comments


Back to top button