KeralaLatest NewsNews

ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം ഒന്നു മാത്രമാണു മന്ത്രിയാകാനുള്ള യോഗ്യതയെന്നു ആരാ പറഞ്ഞെ? കുറിപ്പ്

സായിപ്പിന്റെ ഭാഷയും കടമെടുത്തു മലയാളികളായ നമ്മളീ പറയുന്ന സ്റ്റാറ്റസ് വെറും പൊള്ളയല്ലേ.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിന്റെ ഇംഗ്ളീഷ് പരിജ്ഞാനത്തെ കളിയാക്കുന്ന സോഷ്യൽമീഡിയയ്ക്ക് മറുപടിയുമായി ഡോ. അനുജ ജോസഫ്. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം ഒന്നു മാത്രമാണു മന്ത്രിയാകാനുള്ള യോഗ്യതയെന്നു ആരാ പറഞ്ഞെ? സായിപ്പിന്റെ ഭാഷയും കടമെടുത്തു മലയാളികളായ നമ്മളീ പറയുന്ന സ്റ്റാറ്റസ് വെറും പൊള്ളയല്ലേയെന്നു അനുജ ചോദിക്കുന്നു.

read also: കാർ കത്തിനശിച്ചു: തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യാത്രക്കാർ

കുറിപ്പ് പൂർണ്ണ രൂപം,

‘Wherever i go, I take my house in my head’
പരിശോധിക്കണം..
സകലമാന #ഉന്നതരുടെയും യോഗ്യതകൾ.

കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയ മൊത്തത്തിൽ Higher Education Minister ശ്രീമതി R. ബിന്ദു അവർകൾക്ക് നേരെ ഇത്തരത്തിൽ പരിഹാസ വാക്കുകൾ നിറയ്ക്കുമ്പോൾ ഒന്നു ചോദിച്ചോട്ടെ

ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം ഒന്നു മാത്രമാണു മന്ത്രിയാകാനുള്ള യോഗ്യതയെന്നു ആരാ പറഞ്ഞെ?

സായിപ്പിന്റെ ഭാഷയും കടമെടുത്തു മലയാളികളായ നമ്മളീ പറയുന്ന സ്റ്റാറ്റസ് വെറും പൊള്ളയല്ലേ.

ഇത്രയ്ക്കും മാത്രം കളിയാക്കാൻ അവരുടെ വാക്കുകളിൽ ഒന്നും തന്നെയില്ല.

ഭാഷാ പരിജ്ഞാനം ഒരു ആവശ്യം മാത്രമാണ്, നമ്മുടെ ആശയം മറ്റുള്ളവരിലേയ്ക്ക് പകരാനുള്ള ഒരു മാധ്യമം മാത്രമാണെന്ന് തിരിച്ചറിയൂ സുഹൃത്തുക്കളെ.

അതിന്റെ പേരിൽ മിനിസ്റ്ററുടെ കഴിവിനെ പരിഹസിക്കുന്നവർ അവനവന്റെ quality കൂടെ ഇടയ്ക്കൊന്നു ചിന്തിക്കുന്നത് നന്നായിരിക്കും.

ഗ്രാമറും കുത്തും കോമയുമൊക്കെ കിറുകൃത്യം ആണെലെ ഇംഗ്ലീഷ് പറയാൻ കഴിയുള്ളുവെന്ന മലയാളിയുടെ വിവരക്കേടിനു ബൈ പറയാനുള്ള കാലം അതിക്രമിച്ചിരിക്കുന്നു.

Language, just a medium of communication only. It’s not the parameter of measuring anyone’s quality.(ഭാഷ ആശയവിനിമയ ഉപാധി മാത്രമാണ്, അല്ലാണ്ട് ആരുടെയും ഗുണമെന്മയുടെ അളവുകോൽ അല്ലെന്നു സാരം )🙏
അതോണ്ട് തമാശകൾ അതിരുകടക്കാണ്ടിരിക്കുക.

#ഉന്നതരുടെയും ##R. Bindu#Higher Education Minister #KeralaNews

Dr. Anuja Joseph,
Trivandrum.

shortlink

Related Articles

Post Your Comments

Related Articles


Back to top button