Latest NewsNewsInternational

നോവ കഖോവ്ക ഡാം തകര്‍ന്നതിന് പിന്നാലെ ദക്ഷിണ യുക്രെയ്‌നില്‍ വന്‍ വെള്ളപ്പൊക്കം, 24 ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍

റഷ്യയുടെ നിയന്ത്രണത്തിലുള്ള നോവ കഖോവ്ക ഡാം തകര്‍ന്നതിന് പിന്നാലെ ദക്ഷിണ യുക്രെയ്‌നില്‍ വന്‍ വെള്ളപ്പൊക്കം, 24 ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍

മോസ്‌കോ: റഷ്യയുടെ നിയന്ത്രണത്തിലുള്ള നോവ കഖോവ്ക ഡാം തകര്‍ന്നതിന് പിന്നാലെ ദക്ഷിണ യുക്രെയ്‌നില്‍ വന്‍ വെള്ളപ്പൊക്കം. ഖേഴ്സണ്‍ നഗരത്തിന് ചുറ്റുമുള്ള 24 ഓളം ഗ്രാമങ്ങള്‍ വെള്ളത്തില്‍ മുങ്ങിയതായി യുക്രെയ്ന്‍ അധികൃതര്‍ അറിയിച്ചു. ഇതിനോടകം 17000 പേരെ രക്ഷപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. വെള്ളം ഒഴുകിയെത്താന്‍ സാധ്യതയുള്ള മേഖലകളില്‍ 16,000 പേര്‍ താമസിക്കുന്നുണ്ടെന്നും ഈ ‘ക്രിട്ടിക്കല്‍ സോണില്‍’ ഉള്ളവരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

Read Also: ആഗോള വിപണി അനുകൂലം! കരുത്തോടെ മുന്നേറി ആഭ്യന്തര സൂചികകൾ

ഡാമിന് സമീപത്തുള്ള അന്റോണിവ്ക പട്ടണം പൂര്‍ണമായും വെള്ളത്തനിടയിലായി. ഇവിടെയുണ്ടായിരുന്നവരെ നേരത്തെ ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പ്രദേശത്തെ ഏറ്റവും വലിയ ജനവാസ മേഖലയായ ഖേഴ്സണ്‍ നഗരത്തില്‍ നിന്നും ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. റഷ്യയുടെ അധീനതയിലുള്ള മേഖലകളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാന്‍ തുടങ്ങിയതായി റഷ്യന്‍ സേന അറിയിച്ചു. 900 പേരെ ഒഴിപ്പിക്കുന്നതിനായി 53 ബസുകള്‍ അടിയന്തരമായി എത്തിച്ചിട്ടുണ്ടെന്നും റഷ്യന്‍ സേന വ്യക്തമാക്കി.

അതേസമയം, ആരാണ് ഡാം തകര്‍ത്തത് എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. യുക്രെയ്ന്‍ ആണ് ഡാം തകര്‍ത്തത് എന്നാണ് റഷ്യ ആരോപിക്കുന്നത്. 2014 മുതല്‍ റഷ്യയുടെ നിയന്ത്രണത്തിലാണ് ഈ ഡാം. എന്നാല്‍ റഷ്യന്‍ സൈന്യമാണ് ആക്രമണത്തിന് പിന്നിലെന്ന് യുക്രെയ്ന്‍ ആരോപിച്ചു.

സോവിയറ്റ് യൂണിയന്റെ കാലത്ത് നിര്‍മ്മിച്ച കൂറ്റന്‍ ഡാം ആണിത്. തുടര്‍ച്ചയായ സ്‌ഫോടനങ്ങളിലൂടെ അണക്കെട്ട് തകരുന്നതിന്റെ വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 30 മീറ്റര്‍ ഉയരവും 3.2 കിലോമീറ്റര്‍ നീളവുമുള്ള അണക്കെട്ട് നിപ്രോ നദിക്കു കുറുകെ 1956ലാണ് നിര്‍മിച്ചത്. ക്രിമിയയിലെ വിവിധയിടങ്ങളിലേക്കുള്ള ജലവിതരണം നടക്കുന്നതും ഈ അണക്കെട്ടില്‍ നിന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button