Latest NewsNewsIndia

‘ഓരോ തവണയും രക്തം കാണുന്നു…’: ഒഡീഷ ട്രെയിൻ അപകടത്തിൽ കൂട്ടമരണം കണ്ടവര്‍ക്ക് മാനസിക പ്രശ്‌നങ്ങൾ

ഒഡീഷയിലെ ബാലസോർ ജില്ലയിൽ ഉണ്ടായ ട്രെയിൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടവർക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്). കണ്മുന്നിൽ കൂട്ടമരണം കാണേണ്ടി വന്നതിന്റെ ഷോക്കിലാണ് ഇവർ. മാനസിക പ്രശ്നങ്ങൾ നേരിടുന്നവർക്ക് കൗൺസിലിംഗ് നൽകും. രക്ഷാപ്രവർത്തകരുടെ അവസ്ഥയും മറിച്ചല്ല. അപകടത്തിൽ നിന്നും രക്ഷപ്പെട്ടവർ പോലെ രക്ഷാപ്രവർത്തനത്തിന് മുൻകൈ എടുത്തവരുടെ ദുരവസ്ഥയും എൻഡിആർഎഫ് വ്യക്തമാക്കുന്നു.

രക്ഷാപ്രവർത്തകരിൽ ഒരാൾ താൻ രക്തം കാണുന്നുവെന്നും മറ്റൊരാൾക്ക് വിശപ്പ് നഷ്‌ടമായെന്നും പറഞ്ഞതായി എൻ‌ഡി‌ആർ‌എഫ് ഡയറക്ടർ ജനറൽ അതുൽ കർ‌വാൾ ചൂണ്ടിക്കാട്ടുന്നു. ‘ബാലസോർ ട്രെയിൻ അപകടത്തിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന രക്ഷാപ്രവർത്തകരെ ഞാൻ അടുത്തിടെ കണ്ടുമുട്ടി. ഓരോ തവണ വെള്ളം കാണുമ്പോഴും താൻ രക്തം കാണുന്നുവെന്ന് ഒരാൾ പറഞ്ഞു. ഈ രക്ഷാപ്രവർത്തനത്തിന് ശേഷം ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം നഷ്ടപ്പെട്ടതായി മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു’, കർവാൾ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

288 പേർ കൊല്ലപ്പെടുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത അപകടത്തിൽ രക്ഷാപ്രവർത്തനങ്ങൾക്കായി എൻഡിആർഎഫിന്റെ ഒമ്പതോളം ടീമുകൾ ആയിരുന്നു ഉണ്ടായിരുന്നത്. സ്പെഷ്യലൈസ്ഡ് ഫോഴ്സ് 44 പേരെ രക്ഷപ്പെടുത്തുകയും 121 മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് പുറത്തെടുക്കുകയും ചെയ്തിരുന്നു. ഇതെല്ലാം കണ്ട് മനസ് മരവിച്ചവരെ പോലെയായിരുന്നു രക്ഷാപ്രവർത്തകരുടെ അവസ്ഥ.

shortlink

Related Articles

Post Your Comments

Related Articles


Back to top button