
ഡൽഹി: ഒഡീഷ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് മൂന്ന് റെയിൽവേ ജീവനക്കാരെ സിബിഐ അറസ്റ്റ് ചെയ്തു. സീനിയർ സെക്ഷൻ എഞ്ചിനീയർ അരുൺ കുമാർ മഹന്ത, ജൂനിയർ സെക്ഷൻ എഞ്ചിനീയർ എംഡി അമീർ ഖാൻ, ടെക്നീഷ്യൻ പപ്പു കുമാർ എന്നിവരാണ് അറസ്റ്റിലായത്.
അപകടത്തിന്റെ മൂലകാരണവും, ക്രിമിനൽ നടപടിക്ക് പിന്നിലെ ആളുകളെയും തിരിച്ചറിഞ്ഞതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞ് ആഴ്ചകൾക്ക് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവർക്കെതിരെ ഐപിസി സെക്ഷൻ 304 പ്രകാരം കൊലപാതകത്തിന് തുല്യമല്ലാത്ത മനഃപൂർവമായ നരഹത്യ ചുമത്തി.
കോൺഗ്രസ് നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നു: കെ സുരേന്ദ്രൻ
കുറ്റകൃത്യത്തിന്റെ തെളിവുകൾ നശിപ്പിച്ചതിന് മൂന്ന് പ്രതികൾക്കെതിരെയും ഐപിസി സെക്ഷൻ 201 പ്രകാരവും സിബിഐ കുറ്റം ചുമത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂൺ രണ്ടിനാണ് ഒഡിഷ ട്രെയിൻ അപകടം നടന്നത്.
രണ്ട് പാസഞ്ചർ ട്രെയിനുകളും ഒരു ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 278 പേർ കൊല്ലപ്പെടുകയും 1,100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജൂൺ ആറിന് അപകടത്തിന്റെ അന്വേഷണം സിബിഐ ഔദ്യോഗികമായി ഏറ്റെടുത്തിരുന്നു.
Post Your Comments