KeralaLatest NewsNews

വിദ്യ സാംസ്‌കാരിക രംഗത്തും പ്രശസ്ത

 

തിരുവനന്തപുരം: ഗസ്റ്റ് ലക്ചറാകാന്‍ എറണാകുളം മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ച സംഭവത്തില്‍ ആരോപണവിധേയയായ വിദ്യ കെ സാംസ്‌കാരിക രംഗത്തും പ്രശസ്ത.

Read Also: ‘എന്നാലും എന്റെ ശ്രീമതി ടീച്ചറെ..’: കെ വിദ്യയെ വിമർശിച്ച ശ്രീമതി ടീച്ചറെ പരിഹസിച്ച് ഹരീഷ് പേരടി

യുവ എഴുത്തുകാരിയായ വിദ്യ ഇതിനകം സ്വന്തം ചെറുകഥാ സമാഹാരവും പുറത്തിറക്കിയിട്ടുണ്ട്. 2021 ല്‍ കാലടി സര്‍വകലാശാലയിലെ അധ്യാപകനും ഇടത് സഹയാത്രികനുമായ സുനില്‍ പി ഇളടയിടമാണ് പുസ്തകം പ്രകാശനം ചെയ്തത്. കൂടാതെ, നിരവധി കവിതകളും വിദ്യ എഴുതിയിട്ടുണ്ട്.

എറണാകുളം മഹാരാജാസില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന വിദ്യ എസ്എഫ്ഐയുടെ സജീവ പ്രവര്‍ത്തക കൂടിയായിരുന്നു. 2018 ല്‍ മഹാരാജാസില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ വിദ്യാര്‍ത്ഥിനി കാലടി സര്‍വകലാശാലയില്‍ എംഫില്‍ ചെയ്തു. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശിയാണ്. പയ്യന്നൂര്‍ കോളേജില്‍ നിന്നാണ് ബിരുദം നേടിയത്. ഇരു കോളേജുകളിലും കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളിലും മത്സരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button